പാകിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മൽ ആരും ആഗ്രഹിക്കാത്ത ഒരു റെക്കോഡിന് ഉടമയാണ്. ക്രിക്കറ്റ് ചരിത്രത്തിൽ 24 മണിക്കൂറിനിടെ മൂന്ന് തവണ പുറത്താകുന്ന താരമെന്ന റെക്കോർഡാണ് ഉമറിന് ഉള്ളത്. ഇങ്ങനെ ഒരു റെക്കോർഡ് ഭാവിയിലും തകർക്കപെടാൻ സാധ്യതകൾ കാണുന്നില്ല
ഇംഗ്ലണ്ടിനെതിരെ ഷാർജയിൽ നടന്ന മത്സരത്തിൽ അക്മൽ ആദ്യം പുറത്താകുന്നത്. ഒമ്പത് പന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇരു ടീമുകളും 20 ഓവറിൽ 154 റൺസ് നേടിയതിനാൽ ട്വന്റി20 മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി.
എലിമിനേറ്ററിൽ അക്മലിനെ ബാറ്റിംഗിന് അയച്ചെങ്കിലും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇത്തവണ ജോർദാനാണ്പുറത്താക്കിയത്. ഈ മത്സരത്തിൽ ഒരു ഘട്ടത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ ആയിരുന്നു ഇംഗ്ലണ്ട്. എന്നിരുന്നാലും, ഏഴ് ഓവറിൽ ജെയിംസ് വിൻസും വോക്‌സും തമ്മിലുള്ള 60 റൺസിന്റെ കൂട്ടുകെട്ട് 154 എന്ന മാന്യമായ സ്‌കോറിലെത്താൻ ടീമിനെ സഹായിച്ചു.
ഈ മത്സരം സൂപ്പർ ഓവറിലും അങ്ങനെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇംഗ്ലണ്ട് വിജയിച്ചു. ഈ മത്സരത്തിന് ശേഷം അക്മൽ തന്റെ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ടീമായ ചിറ്റഗോംഗ് വൈക്കിംഗ്സിന് വേണ്ടി കളിക്കാൻ ബംഗ്ലാദേശിലേക്ക് വിമാനം കയറി. ഈ മത്സരത്തിലും അക്മലിന് തന്റെ ഫോമിൽ എതാൻ സാധിച്ചില്ല. ഷാക്കിബ് അൽ ഹസന്റെ ഒരു പന്തിൽ അദ്ദേഹം പുറത്തായി.
എന്തായാലും 24 മണിക്കൂർ അതായത് 1 ദിവസത്തിനുള്ളിൽ പുറത്താവുക എന്നാൽ അപൂർവ റെക്കോർഡ് തന്നെയാണ്.