ഗ്രൂപ് മത്സരങ്ങൾ കഴിഞ്ഞു ഫൈനലിൽ പാകിസ്താനെ നേരിടണമെങ്കിൽ ഇന്ത്യക്കും ഇംഗ്ലണ്ടിനും ഇന്ന് ജയിച്ചേ പറ്റു. ക്രിക്കറ്റ് അല്ലെ ഇനി അവസരമുണ്ടല്ലോ എന്ന് പറഞ്ഞ, സെമിഫൈനൽ ആയതിനാൽ തന്നെ ഇനി അങ്ങനെ ഒരു അവസരം ഇല്ല. എന്തായാലും അതിനിർണായകമായ ആവേശം പ്രതീക്ഷിക്കുന്ന മത്സരത്തിലെ ടോസ് ഭാഗ്യം ബട്ട്ലറിനൊപ്പം. ടോസ് ജയിച്ച ജോസ് ബട്ട്ലർ ബോളിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഇല്ല. ഇംഗ്ലണ്ട് ടീമിൽ മലാനും മാർക്ക് വുഡിനും പകരം സാൾട്ടും ജോർദാനും എത്തി.
ഇരുടീമുകൾക്കും മികച്ച ബാറ്റിംഗ് ഡിപ്പാർട്മെന്റ് ഉണ്ടെകിലും ഓപ്പണിങ്ങിലെ ഇന്ത്യയുടെ ദൗർബല്യം മുതലെടുത്താൽ ഇംഗ്ലണിന് കാര്യങ്ങൾ എളുപ്പമാകും. എന്ത് തന്നെയാലും ഇതുവരെയുള്ള മികച്ചതും മോശവുമായ പ്രകടനം നടത്തിയ താരങ്ങൾക്ക് ഹീറോകളാകാൻ കിട്ടിയ ഏറ്റവും നല്ല അവസരമാണിത്.
എന്ത് തന്നെ ആയാലും ഈ ടൂർണമെന്റിലെ ഏറ്റവും സന്തുലിതമായ ടീമായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഏറ്റവും മികച്ച പോരാട്ടം നടത്തിയേ മതിയാകു.