ഈ പ്രകടനവും വച്ച് പ്ലേ ഓഫിൽ എത്തില്ല, രൂക്ഷ വിമർശനവുമായി ബ്രണ്ടൻ മക്കല്ലം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ സീസൺ ഐപിഎലിൽ വിജയ വഴിയിലേക്ക് തിരികെ എത്തണമെങ്കിൽ ടീമിന്റെ ബാറ്റർമാർ ഷോർട്ട് ബോളുകൾ കൂടുതൽ നല്ല രീതിയിൽ കളിക്കണമെന്ന് കോച്ച് ബ്രണ്ടൻ മക്കല്ലം സമ്മതിച്ചു. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസി നോട് 8 റൺസിന് തോറ്റ ശേഷം പ്രതികരിക്കുകയായിരുന്നു ബ്രണ്ടൻ .

“ബൗൺസ് ചിലപ്പോൾ നിങ്ങളുടെ ശത്രുവോ മിത്രമോ ആകും, ചിലപ്പോൾ അത് ടീമിന് അനുകൂലമാകാം അല്ലെങ്കിൽ പ്രതികൂലമാകാം . അതിനെ മറികടക്കാൻ ഒന്നുരണ്ട് മേഘലകളിൽ കൂടി നമ്മൾ വർക്ക് ചെയ്യണം. ഗുജറാത്ത് ടൈറ്റൻസിന്റെ മികച്ച ബൗളിംഗ് ആയിരുന്നു ഇന്ന്. ലോക്കി ഫെർഗൂസൻ, മുഹമ്മദ് ഷാമി, യാഷ് ദയാൽ, അൽസാരി ജോസഫ് എന്നിവർ വളരെ നല്ല രീതിയിൽ കളിച്ചു. എല്ലാ ക്രഡിറ്റും ഗുജറാത്ത് അർഹിക്കുന്നു ”

തുടക്കത്തിൽ വലിയ തകർച്ച നേരിട്ട കൊൽക്കത്ത പൊരുതാൻ പോലും നോക്കാതെ തോൽവി ചോദിച്ച് വാങ്ങുമെന്ന് കരുതിയടത്താണ് ടീം പൊരുതികയറിയത്. സ്ഥിരമായി ചെയ്യുന്ന പോലെ റസ്സൽ ആയിരുന്നു ടീമിന്റെ ഇന്നത്തെയും സ്റ്റാർ .

റിങ്കു സിങ്, ആന്ദ്രേ റസ്സല്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് കൊല്‍ക്കത്തയെ വിജയത്തിനടുത്ത് വരെയെത്തിച്ചത്. 28 പന്തുകള്‍ നേരിട്ട റിങ്കു സിങ് ഒരു സിക്‌സും നാല് ഫോറുമടക്കം 35 റണ്‍സെടുത്തു. 25 പന്തില്‍ നിന്ന് ആറ് സിക്‌സും ഒരു ഫോറുമടക്കം 48 റണ്‍സെടുത്ത റസ്സലിന്റെ വിക്കറ്റാണ് മത്സരം ടൈറ്റന്‍സിന് അനുകൂലമാക്കിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 18 റണ്‍സ് വേണമെന്നിരിക്കേ റസ്സലിനെ ലോക്കി ഫെര്‍ഗൂസന്റെ കൈയിലെത്തിച്ച അല്‍സാരി ജോസഫ് ടൈറ്റന്‍സിന് ജയം സമ്മാനിക്കുകയായിരുന്നു.

Read more

സീസണിലെ മികച്ച തുടക്കത്തിന് ശേഷമാണ് അപ്രതീക്ഷിതമായി നാല് തോൽവി ടീം ഏറ്റുവാങ്ങിയത്.