ഇപ്പോൾ നിന്നെ വേണ്ട എന്ന് പറയുന്നവരെ കൊണ്ട് നീ ഇല്ലാതെ ഒരു ടീം ഇല്ല എന്ന് പറയിപ്പിക്കുന്ന പ്രകടനം നടത്തണം; സൂപ്പർ താരത്തിന് ഉപദേശവുമായി ഇതിഹാസം

യുവ സ്പിന്നർ രവി ബിഷ്‌ണോയിക്ക് പ്രായമുണ്ടെന്നും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്താക്കിയതിന് ശേഷം ഭാവിയിൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ കരുതുന്നു. ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമായിരുന്ന ബിഷ്‌ണോയിക്ക് ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോകകപ്പ് ടീമിലേടം നേടാനായില്ല. മൂന്ന് സ്പിന്നർമാരായി യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ എന്നിവരെ സെലക്ടർമാർ തിരഞ്ഞെടുത്തപ്പോൾ ബിഷ്‌ണോയിയെ സ്റ്റാൻഡ്‌ബൈ കളിക്കാരനായി തിരഞ്ഞെടുത്തു.

22-കാരൻ ഇന്ത്യക്കായി ഇതുവരെ 10 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അതിൽ 7.08 എന്ന എക്കോണമി റേറ്റിൽ 16 വിക്കറ്റുകൾ വീഴ്ത്തി. വരും വർഷങ്ങളിൽ നിരവധി ടി 20 ലോകകപ്പുകൾ അണിനിരക്കുന്നതിനാൽ ബിഷ്‌ണോയിയെ ഒഴിവാക്കാനാവാത്ത വിധത്തിൽ പ്രകടനം നടത്താൻ ഇതിഹാസ താരം ഉപദേശിക്കുന്നു, മികച്ച പ്രകടനം നടത്തിയാൽ ആർക്കും ഒഴിവാക്കാനാവാത്ത അവസ്ഥ വരുമെന്നും ഗവാസ്‌ക്കർ ഓർമിപ്പിക്കുന്നു.

” രണ്ട് വർഷത്തിനുള്ളിൽ മറ്റൊരു ടി20 ലോകകപ്പ് കൂടിയുണ്ട്. ഭാവിയിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയുന്ന നിരവധി ടി20 ലോകകപ്പുകൾ ഉണ്ട്. അവൻ ഇപ്പോൾ ഉപേക്ഷിക്കാനാവാത്ത വിധത്തിൽ പ്രകടനം നടത്തണം. അത് കഴിഞ്ഞാൽ അവൻ ഇല്ലാതെ ഒരു ടീമിലെന്ന അവസ്ഥ വരും. പിന്നെ എല്ലാ ടീമിലും എല്ലാവര്ക്കും സ്ഥാനമില്ലെന്ന് മനസിലാക്കാൻ ഇതുപോലെയുള്ള പാഠങ്ങൾ നല്ലതാണ്, ”ഗവാസ്കർ ഇന്ത്യ ടുഡേയോട് പറഞ്ഞു.

“ഇത് വളരെ മികച്ച ടീമാണെന്ന് തോന്നുന്നു. ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും വരുന്നതോടെ ഇന്ത്യക്ക് അവരുടെ ടോട്ടൽ പ്രതിരോധിക്കാൻ കഴിയുമെന്ന് തോന്നുന്നു. ടോട്ടൽ സ്‌കോർ പ്രതിരോധിക്കാനുള്ള ശ്രമത്തിൽ ഇന്ത്യക്ക് പ്രശ്‌നങ്ങളുണ്ടായി. ടോട്ടൽസ് പ്രതിരോധിക്കുമ്പോൾ ഈ രണ്ട് പ്രതിഭകൾ തീർച്ചയായും ഇന്ത്യക്ക് മുൻതൂക്കം നൽകും, ”അദ്ദേഹം പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ