ന്യൂസിലാന്റിന് എതിരായ ആദ്യ ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ശ്രീലങ്കയുമായി നടന്ന ഏകദിന പരമ്പര തൂത്തുവാരിയ ശേഷം എത്തുന്ന ഇന്ത്യ ആ മികവ് ആവർത്തിക്കാനാണ് ഇറങ്ങുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ശക്തമായ ടീമിനെയാണ് ഇന്ത്യ അണിനിരത്തിയിരിക്കുന്നത്.
അവസാന മത്സരം കളിച്ച ടീമിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഷാദുൽ താക്കൂർ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ എന്നിവർ ഇന്ന് കളത്തിൽ ഇറങ്ങും. സൂര്യകുമാർ യാദവിനും തൻറെ സ്ഥാനം നിലനിർത്താൻ സാധിച്ചിട്ടുണ്ട്.
രോഹിത് ശര്‍മ്മക്കൊപ്പം ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. പരമ്പരയിൽ വിജയം നേടാനായാൽ ഇന്ത്യക്ക് ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്താമെന്ന സാധ്യതയും മുന്നിലുണ്ട്.
Read more
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ഇഷാൻ കിഷൻ (ഡബ്ല്യു), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി