സംശയത്തിന്‍റെ കണിക പോലും ഇല്ലാത്ത മനസ്സ്, ഒരു സ്‌പെഷല്‍ ക്രിക്കറ്ററുടെ ഉദയമാണ് നമ്മള്‍ കാണുന്നത്!

ഈ കളിയില്‍ ചിലത് പ്രവചിക്കുക സാദ്ധ്യമല്ല. പ്രത്യേകിച്ച് ഭയം എന്തെന്ന് അറിയാത്ത കളിക്കാര്‍ അവര്‍ക്ക് മാത്രം കഴിയുന്ന ചിലത് ചെയ്യുമ്പോള്‍. സെവാഗിന്റെ ആദ്യ ബോള്‍ ബൗണ്ടറികള്‍ ഓര്‍മ്മയില്‍ ഉണ്ട്. പിന്നീട് ടി20 വ്യാപകം ആയപ്പോ ആ മനോഭാവം പലരിലും കണ്ടിട്ടുണ്ട്. പക്ഷേ ഇന്നലെ കണ്ടത് അത് പോലെ ഒന്നും അല്ല..

യുസി ചഹല്‍ എന്ന മാന്ത്രികന് വേണ്ട സഹായം ചെയ്ത് കൊടുത്ത പിച്ച്, ഇടംകൈയന്‍ ബാറ്റ്‌സ്മാന് എതിരെ വരുന്ന ഓഫ് സ്പിന്നര്‍, പിന്നാലെ വരുന്ന അപകടകാരികളായ 3 സ്പിന്നര്‍മാര്‍… പിന്നെ ജീവന്റെ വില ഉള്ള 2 പോയിന്റുകള്‍. അസാമാന്യമായ സമ്മര്‍ദ്ദം.

ബോളിന്റെ മെറിറ്റ് നോക്കി കളിക്കാം എന്ന് ഒരു ബാറ്റ്‌സ്മാന്‍ ഈ സാഹചര്യത്തില്‍ കരുതുന്നത് മനസ്സിലാക്കാം. അത് നല്ലതാണ്. പക്ഷേ ആദ്യ പന്ത് ഇറങ്ങി വന്നു പറപ്പിക്കണം എങ്കില്‍, അത് അസാധാരണമാണ്. സംശയത്തിന്റെ കണിക പോലും ഇല്ലാത്ത മനസ്സിനെ അത് കഴിയൂ. അത് സംഭവിച്ചു കഴിയുമ്പോ നമുക്ക് തോന്നും, നമ്മള്‍ മനസ്സില്‍ കണ്ട കളിയും അയാള്‍ കളിക്കുന്ന കളിയും തമ്മില്‍ കാതങ്ങളുടെ ദൂരമുണ്ടെന്ന്.

ആ സോണിലാണ് ഇപ്പോള്‍ യശസ്വി. പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഒരു സ്‌പെഷല്‍ ക്രിക്കറ്ററുടെ ഉദയമാണ് നമ്മള്‍ കാണുന്നത്. അയാള്‍ താണ്ടിയ വഴിയിലെ ബുദ്ധിമുട്ട് കൂടെ ഉള്‍ക്കൊള്ളുമ്പോള്‍ ഈ ഉദയം അത്ര മേല്‍ പ്രിയപ്പെട്ടതാകുന്നു.

എഴുത്ത്: ബിയാസ് മുഹമ്മദ്

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍