അവൻ ഇല്ലാതെ ഇനി ഇന്ത്യക്ക് മൂന്ന് ഫോർമാറ്റുകളിലും ടീം ഇല്ല, അമ്മാതിരി ലെവൽ താരമായി അയാൾ മാറി; ഭാവിയിലെ ക്രിക്കറ്റ് രാജാവിനെക്കുറിച്ച് സൗരവ് ഗാംഗുലി

കഴിഞ്ഞ ഒരു വർഷത്തിനിടെ ബാറ്റ്സ്മാൻ എന്ന നിലയിൽ ശ്രേയസ് അയ്യർ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) 11 റൺസിന്റെ വിജയത്തിൽ പഞ്ചാബ് കിംഗ്സിനായി (പിബികെഎസ്) നടത്തിയ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് ഗാംഗുലിയുടെ അഭിപ്രായം വന്നത്.

പിബികെഎസ് ക്യാപ്റ്റൻ 42 പന്തിൽ നിന്ന് 9 സിക്സറുകളും അഞ്ച് ബൗണ്ടറികളും സഹിതം പുറത്താകാതെ 97 റൺസ് നേടി. 244 റൺസ് പിന്തുടർന്ന എതിരാളികൾ നിശ്ചിത ഓവറിൽ 232/5 റൺസ് നേടി. 30 കാരനായ ക്രിക്കറ്റ് താരം ദേശീയ ടീമിനായി മൂന്ന് ഫോർമാറ്റുകളിലും കളിക്കാൻ തയ്യാറാണെന്ന് ഗാംഗുലി പരാമർശിച്ചു.

“കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും മെച്ചപ്പെട്ട ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ ആണ്. എല്ലാ ഫോർമാറ്റുകളിലും കളിക്കാൻ തയ്യാറാണ്. തുടക്കത്തിലേ ചില പ്രശ്നങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ പുരോഗതി കാണുമ്പോൾ സന്തോഷമുണ്ട്,” അദ്ദേഹം എക്‌സിൽ എഴുതി.

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ടെസ്റ്റിലും ടി20യിലും അദ്ദേഹത്തെ അവഗണിച്ചു. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ടീം ഇന്ത്യയുടെ ഏറ്റവും ഉയർന്ന റൺസ് നേടിയ കളിക്കാരനായിരുന്നു അദ്ദേഹം. ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പര കളിക്കും, അവിടെ അയ്യർ ടീമിനൊപ്പം യാത്ര ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഏപ്രിൽ 1 ന് അടുത്ത പോരിൽ ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കിംഗ്‌സ് ഋഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടുമ്പോൾ തന്റെ റൺ സ്‌കോറിംഗ് കുതിപ്പ് തുടരാൻ ശ്രേയസ് ശ്രമിക്കും.

Latest Stories

മധുരയിൽ ഉടൻ ചെങ്കൊടി ഉയരും; സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

ധോണിയുടെ സിക്‌സും ശാസ്ത്രിയുടെ കമന്ററിയും, മറക്കാൻ പറ്റുമോ ആരാധകരെ ആ ദിവസം; മറ്റൊരു ലോകകപ്പ് നേട്ടത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് 14 വർഷം

'വിസ്മയയുടെ മരണത്തിൽ നിരപരാധി, മാധ്യമ വിചാരണ കാരണമാണ് ശിക്ഷിക്കപ്പെട്ടത്'; ശിക്ഷാവിധി റദ്ദാക്കണമെന്ന് അപേക്ഷിച്ചുള്ള കിരൺ കുമാറിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

വഖഫ് ബില്ലിനെ അനുകൂലിക്കണം; സഭയുടെ നിര്‍ദേശം കേള്‍ക്കണം; 19 എംപിമാരുടെയും ഓഫീസുകളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് ബിജെപി; കൊച്ചിയില്‍ കോണ്‍ഗ്രസിനെതിരെ പോസ്റ്റര്‍

IPL 2025: ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി വിരാട് കോഹ്‌ലി, 24 റൺ അകലെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം; എന്ത് ചെയ്യാനാണ് റെക്കോഡുകളുടെ രാജാവ് ആയി പോയില്ലേ എന്ന് ആരാധകർ

വിവാദ ആൾദൈവം നിത്യാനന്ദ മരിച്ചു? സ്വാമി 'ജീവത്യാഗം' ചെയ്തുവെന്ന് ബന്ധു

IPL 2025: ഇനി വേണ്ട " നോട്ടുബുക്ക് ആഘോഷം", ദിഗ്‌വേഷ് രതിക്ക് പണി കൊടുത്ത് ബിസിസിഐ; കുറ്റം സമ്മതിച്ച് താരം

ഇത് ബിജെപിയുടെ വര്‍ഗീയ അജണ്ട; വഖഫിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കും; പാര്‍ട്ടികള്‍ മുസ്ലീം പൗരന്മാരെ നിരാശരാക്കരുത്; എംപിമാര്‍ ബില്ലിനെ പിന്തുണക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം നേരിട്ട കഴകം ജീവനക്കാരന്‍ ബാലു രാജിവെച്ചു

IPL 2025: വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് നിലവാരം ഉള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, വേറെ ഒരാൾ പോലും ആ റേഞ്ചിന്റെ അടുത്ത് എത്തില്ല: ഹർഭജൻ സിംഗ്