റൺസും ഇല്ല വിക്കറ്റും ഇല്ല ക്യാച്ചുമില്ല, പക്ഷെ മാൻ ഓഫ് ദി മാച്ച്, ഇതൊരു അപൂർവ റെക്കോഡ്

കാമറൂൺ യൂസ്റ്റേസ് കഫി (ജനനം ഫെബ്രുവരി 8, 1970) ഒരു മുൻ വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് താരമാണ്, അദ്ദേഹത്തിന്റെ ഉയരം (6-അടി 8 ഇഞ്ച്) കാരണം വെസ്റ്റ് ഇൻഡീസ് ടീമിലെ തന്റെ മുൻഗാമികളായ ജോയൽ ഗാർണർ, കർട്ട്ലി ആംബ്രോസ് എന്നിവരുമായി പലപ്പോഴും ഉപമിക്കപ്പെട്ടിരുന്നു. പക്ഷെ അത്തരത്തിൽ ഒരു ലെവലിലേക്ക് താരം ഉയർന്നില്ല.

1994-ൽ ഇന്ത്യയ്‌ക്കെതിരെയാണ് അദ്ദേഹം തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. തന്റെ ടെസ്റ്റ് കരിയറിൽ സച്ചിൻ ടെണ്ടുൽക്കറെ മൂന്ന് തവണ പുറത്താക്കാൻ സാധിച്ചു എന്നതാണ് കരിയറിലെ ഏറ്റവും പ്രധാന നേട്ടമായി പറയാനാവുന്നത്.

1990 കളിൽ അദ്ദേഹം ടെസ്റ്റ്, ഏകദിന ടീമുകളിലും പുറത്തും ഉണ്ടായിരുന്നു, 2000 ന് ശേഷം അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചു. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ, ടെസ്റ്റ് ക്രിക്കറ്റിൽ 4.14 ശരാശരിയുള്ള അദ്ദേഹം ഒരു ടെയ്‌ലൻഡറായിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ ഒരു റെക്കോർഡിന് ഉടമയാണ് താരം. 2001-ൽ, വെസ്റ്റ് ഇൻഡീസിന് വേണ്ടി കാമറൂൺ കഫി ഒരു റണ്ണോ ഒരു വിക്കറ്റോ പോലും നേടാതെ മാൻ ഓഫ് ദ മാച്ച് അവാർഡ് നേടി.

ഇത് മാത്രമല്ല, ഒരു ക്യാച്ച് പോലും എടുക്കുകയോ ഏതെങ്കിലും വിക്കറ്റിന്റെ ഭാഗമാകുകയോ ചെയ്തില്ല. 2001 ജൂൺ 23 ന്, വെസ്റ്റ് ഇൻഡീസ് സിംബാബ്‌വെയ്‌ക്കെതിരെ കളിക്കുമ്പോൾ, അദ്ദേഹത്തിന് അവാർഡ് ലഭിക്കാനുള്ള ഒരേയൊരു കാരണം 10-2-20-0 ആയിരുന്നു.

ഇത്തരത്തിൽ ഒരു മാൻ ഓഫ് ദി മാച്ച് ഒകെ വല്ലപ്പോഴും സംഭവിക്കുന്ന ഒന്നാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം