ഇന്ത്യ -പാകിസ്ഥാൻ പര്യടനങ്ങൾ ആരാധകർക്ക് ഒരുപാട് ക്രിക്കറ്റ് ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്. ഫുട്ബോൾ ആരാധകർക്ക് എൽ- ക്ലാസിക്കോ ആണെങ്കിൽ ക്രിക്കറ്റ് പ്രേമികൾക്ക് അത് പാകിസ്ഥാൻ- ഇന്ത്യ പോരാട്ടമാണ്. ക്രിക്കറ്റ് ലോകകപ്പ് വേദികളിൽ മാത്രമാണ് കാണാൻ ഭാഗ്യം ഉണ്ടാകുന്നതെന്ന് മാത്രം. ഇപ്പോഴിതാ 2012 ൽ ഇന്ത്യ- പാക്ക് പരമ്പരയിലെ ഒരു സംഭവം വെളിപ്പെടുത്തുകയാണ് പാകിസ്ഥാൻ മുൻ ബോർഡ് ചെയർമാൻ സാക അഷ്‌റഫ്
” ആ പരമ്പരയിൽ ടീം ഇന്ത്യയിലേക്ക് പോകുന്നതിന് മുമ്പ് താരങ്ങളുടെ ഭാര്യമാരോട് അവരെ അനുഗമിക്കണം എന്ന് ഞാൻ പറഞ്ഞു. പരമ്പരയിൽ ഉടനീളം ഭാര്യമാരും അവരുടെ കൂടെ ഉണ്ടായിരുന്നു. പാകിസ്ഥാൻ താരങ്ങളെക്കുറിച്ച് വിവാദ കഥകൾ ഉണ്ടാക്കാൻ നടക്കുന്ന ഇന്ത്യൻ മാധ്യമങ്ങളുടെ നേർക്ക് ഒരു കണ്ണ് വെക്കാനാണ്. പാകിസ്ഥാൻ താരങ്ങൾ പുറത്ത് എവിടെ പോയാലും അവരെക്കുറിച്ച് മോശമായി എഴുതുന്ന ഇന്ത്യൻ മാധ്യമങ്ങൾക്ക് ഭാര്യമാർ താരങ്ങളുടെ കൂടെ ഉണ്ടേൽ അതിന് സാധിക്കില്ലലോ, അതുകൊണ്ടാണ് അന്ന് അങ്ങനെ പറഞ്ഞത്.”
2012 ലെ ആ പരമ്പരക്ക് ശേഷം പിന്നെ ഇങ്ങനെ ഒരു സീരിസ് കളിയ്ക്കാൻ സാധിച്ചിട്ടില്ല. കാര്യങ്ങൾ നേരെ ആയി വന്നാൽ ഭാവിയിൽ പരമ്പരകൾ നടക്കും എന്നുള്ള ആത്മവിശ്വാസവും അഷ്‌റഫ് പ്രകടിപ്പിച്ചു.