വനിതകളുടെ ഐപിഎല്‍ ക്രിക്കറ്റ് അധികം വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ബിസിസിഐ ഉടന്‍ തന്നെ അന്തിമ തീരുമാനമെടുക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വനിത ഐപിഎല്ലില്‍ നാലോ അഞ്ചോ ടീമുകളെ ഉള്‍പ്പെടുത്താനാണ് നീക്കം. ഓരോ ടീമിനും ആയിരം കോടി രൂപയാകും അടിസ്ഥാന വില. പുരുഷന്മാരുടെ ഐപിഎല്ലിന് സമാനമായ ലേല നടപടികള്‍ വനിതകളുടെ ടൂര്‍ണമെന്റിനും ബാധകമാകും.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് സമീപ കാലത്ത് വന്‍ കുതിപ്പാണ് നടത്തിയത്. സ്മൃതി മന്ദാനയെയും ജമീമ റോഡ്രിഗസിനെയും ഷഫാലി വര്‍മ്മെയെയും പോലുള്ള പ്രതിഭകളുടെ കടന്നുവരവ് വനിതാ ക്രിക്കറ്റിന്റെ യശസ് വര്‍ദ്ധിപ്പിച്ചു. ഈ സാഹചര്യത്തില്‍ വനിതകളുടെ ഐപിഎല്‍ വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം അലീസ ഹീലി അടക്കമുള്ളവര്‍ വനിതാ ഐപിഎല്ലിനുവേണ്ടി വാദിക്കുന്നുണ്ട്.