വനിതാ ടീം വിജയിച്ചു, 'തലപൊക്കി' വിജയ് മല്യ, പുരുഷ ടീമിന് മുന്നറിയിപ്പ്

പതിനഞ്ചു വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിയുടെ പുരുഷ ടീമിന് നേടാനാകാത്തതാണ് രണ്ടാം സീസണില്‍ തന്നെ ആര്‍സിബിയുടെ വനിതാ ടീം നേടിയെടുത്തിരിക്കുകയാണ്. ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ടു വിക്കറ്റിന് തോല്‍പിച്ചാണ് സ്മൃതി മന്ഥാനയും സംഘവും കിരീടം ചൂടിയത്.

ഇപ്പോഴിതാ കിരീട നേട്ടത്തിന് പിന്നാലെ ആര്‍സിബി വനിതാ ടീമിന് അഭിനന്ദവും പുരുഷ ടീമിന് മുന്നറിയിപ്പുമായും രംഗത്തെത്തിയിരിക്കുകയാണ് ടീമിന്റെ ഉടമയായ വിജയ് മല്യ. ‘വനിതാ പ്രീമിയര്‍ ലീഗ് കിരീടം നേടിയ ആര്‍സിബി വനിതാ ടീമിന് ഹൃദയത്തില്‍ നിന്ന് അഭിനന്ദനം. വളരെക്കാലമായി നേടാത്ത കിരീടം പുരുഷ ടീമിനും നേടാനായാല്‍ അത് ഇരട്ടി സന്തോഷം നല്‍കും. എല്ലാ വിധ ആശംസകളും’ എന്നാണ് വിജയ് മല്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ആര്‍സിബി വനിതാ ടീം കിരീടം നേടിയതോടെ പുരുഷ ടീമിന് ഇത് ചെറിയ സമ്മര്‍ദ്ദമൊന്നുമല്ല നല്‍കുക. ഏവരും എന്തിന് എതിര്‍ ടീമിന്റെ ആരാധകര്‍പോലും ആര്‍സിബി ഒന്ന് കിരീടം ചൂടികാണാന്‍ ആഗ്രഹിക്കുന്നവരാണ്. ഇത്തവണയെങ്കിലും അത് സാധിക്കുമോ എന്നാണ് അറിയേണ്ടത്.

ഫൈനല്‍ മത്സരത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ മൂന്നു പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു. ക്യാപ്റ്റന്‍ സ്മൃത മന്ഥാന (39 പന്തില്‍ 31), സോഫ് ഡിവൈന്‍ (27 പന്തില്‍ 32), എലിസി പെറി ( 37 പന്തില്‍ 35*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ബാംഗ്ലൂര്‍ കപ്പില്‍ മുത്തമിട്ടത്. ഡല്‍ഹിയുടെ ചിറകരിഞ്ഞ മോളീനക്‌സിന്റെ മൂന്നു വിക്കറ്റുകളും ശ്രേയങ്ക പാട്ടീലിന്റെ നാലു വിക്കറ്റുകളും മത്സരത്തില്‍ നിര്‍ണായകമായി.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും