തോല്‍വിയിലും 'നായിക'യായി ബിസ്മ മറൂഫ്, 'തൊട്ടിലാട്ടി' ആഘോഷം

വനിതാ ലോക കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന് രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയോടും തോല്‍വി വഴങ്ങനായിരുന്നു വിധി. തുടര്‍തോല്‍വിയിലും പാകിസ്ഥാന് ആശ്വാസമായത് ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ പ്രകടനമാണ്.

ഓസീസിനെതിരെ അര്‍ദ്ധ സെഞ്ചുറിയുമായി തിളങ്ങിയ ബിസ്മ മറൂഫ്, ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനായി ‘തൊട്ടിലാട്ടി’ ആഘോഷം നടത്തിയത് ഇതിനോടകം ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടിക്കഴിഞ്ഞു. മത്സരത്തില്‍ 78 റണ്‍സെടുത്ത് ബിസ്മ പുറത്താകാതെ നിന്നു. 122 പന്തുകള്‍ നേരിട്ട ബിസ്മ എട്ട് ഫോറുകളുടെ അകമ്പടിയാണ് 78* റണ്‍സെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 193 റണ്‍സ് വിജയലക്ഷ്യം 34.4 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. 78 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ബിസ്മാ മറൂഫുമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ആലിയ റിയാസും (53) അര്‍ദ്ധ സെഞ്ച്വറി നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനായി വിക്കറ്റ് കീപ്പര്‍ അലീസ ഹീലി അര്‍ദ്ധ സെഞ്ച്വറി നേടി. 79 പന്തുകളില്‍ നിന്ന് 72 റണ്‍സെടുത്താണ് താരം പുറത്തായത്. 35 റണ്‍സെടുത്ത നായിക മെഗ് ലാന്നിംഗും 34 റണ്‍സ് നേടിയ ഓപ്പണര്‍ റേച്ചല്‍ ഹെയ്‌നസും മികച്ച പ്രകടനം കാഴ്ചവെച്ചു.

ജയത്തോടെ ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഇന്ത്യയാണ് രണ്ടാമത്. രണ്ടിലും തോറ്റ പാകിസ്ഥാന്‍ അവസാന സ്ഥാനത്താണ്.

Latest Stories

വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്ഥാന്‍; വിദേശകാര്യ മന്ത്രി എഐ വീഡിയോ വരെ പ്രചരണത്തിന്; വ്യാജ വാര്‍ത്തകളില്‍ വീഴരുതെന്ന് പിഐബി

സൈന്യത്തോടൊപ്പം ഈ പോരാളികളും! ഇന്ത്യൻ സൈന്യത്തിലെ 10 പ്രധാന ഓഫ് റോഡ് കാറുകൾ

ഇന്ത്യയുടെ ഭൂമി കാക്കുന്ന 'ആകാശം'; ആക്രമണങ്ങളിൽ നിന്ന് ഇന്ത്യയെ പൊതിഞ്ഞ 'ആകാശ്'

വേടന്‍ എവിടെ? പൊലീസിനെയടക്കം തെറിവിളിച്ച് ചെളി വാരിയെറിഞ്ഞ് പ്രതിഷേധം; ലക്ഷങ്ങളുടെ നാശനഷ്ടം

INDIAN CRICKET: ആ താരത്തിന് വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാൻ അറിയില്ല, ഒരു ഐഡിയയും ഇല്ലാതെയാണ് ഗ്രൗണ്ടിൽ ഇറങ്ങുന്നത്; തുറന്നടിച്ച് സഞ്ജയ് ബംഗാർ

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീരിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; 10 ലക്ഷം രൂപ നൽകുമെന്ന് ഒമർ അബ്ദുള്ള

രാജ്യം തിരികെ വിളിച്ചു, വിവാഹ വസ്ത്രം മാറ്റി യൂണിഫോം അണിഞ്ഞ് മോഹിത്; രാജ്യമാണ് വലുതെന്ന് വ്യോമസേന ഉദ്യോഗസ്ഥന്‍, കൈയടിച്ച് രാജ്യം

റിട്ടയേര്‍ഡ് ഔട്ടായി പത്ത് താരങ്ങള്‍; യുഎഇ- ഖത്തര്‍ മത്സരത്തില്‍ നാടകീയ നിമിഷങ്ങള്‍, വിജയം ഒടുവില്‍ ഈ ടീമിനൊപ്പം

'ഓപ്പറേഷന്‍ സിന്ദൂര്‍', സിനിമ പ്രഖ്യാപിച്ചതോടെ കടുത്ത വിമര്‍ശനം; മാപ്പ് പറഞ്ഞ് സംവിധായകന്‍

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ 15- കാരി റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ