ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ വിരാട് കോഹ്ലി സോഷ്യൽ മീഡിയയെ മുഴുവൻ ഞെട്ടിക്കുന്ന ഒരു പോസ്റ്റുമായി ചർച്ചക്ക് കാരണമായിരിക്കുകയാണ് . തൻ്റെ ഔദ്യോഗിക X (മുമ്പ് ട്വിറ്റർ) ഹാൻഡിൽ കോഹ്ലി പങ്കുവെച്ച പോസ്റ്റ് ആണ് ആരാധകരിലും സിനിമ ലോകത്തുമൊക്കെ ആകാംഷ ജനിപ്പിച്ചത്.
“തിരിഞ്ഞ് നോക്കുമ്പോൾ, ഞങ്ങൾ എല്ലായ്പ്പോഴും വ്യത്യസ്തനായിരുന്നു” ഇങ്ങനെയാണ് കോഹ്ലിയുടെ പോസ്റ്റ് തുടങ്ങിയത്. കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ, 29 വർഷത്തെ വിവാഹ ബന്ധം വേർപിരിഞ്ഞ എ ആർ റഹ്മാന്റേയും ഭാര്യയുടെയും വാർത്ത വന്നതിന് പിന്നാലെയാണ് കോഹ്ലിയുടെ പോസ്റ്റും വന്നത്. അതുപോലെ, കോഹ്ലിയും ഭാര്യയും വേർപിരിഞ്ഞോ എന്ന് വരെ സോഷ്യൽ മീഡിയ ചിന്തിച്ചു .
കോഹ്ലിയുടെ ഫാഷൻ ബ്രാൻഡായ Wrogn 10 വർഷങ്ങൾ പിന്നിട്ട സാഹചര്യത്തിലായിരുന്നു കോഹ്ലിയുടെ എഴുത്ത് വന്നതെന്നുള്ളത് ആളുകൾ പോസ്റ്റിന്റെ അവസാനം വായിച്ചപ്പോഴാണ് മനസിലായത്. ട്രെൻഡി ഡിസൈനുകൾക്കും ഉയർന്ന നിലവാരമുള്ള കാഷ്വൽ വസ്ത്രങ്ങൾക്കും പേരുകേട്ട Wrogn, 2014-ൽ വിരാട് കോഹ്ലിയെ ബ്രാൻഡ് അംബാസഡറായി ഒപ്പുവെച്ചിരുന്നു, അതിനാൽ തന്നെ താനുമായിട്ടുള്ള ബ്രാൻഡിംഗ് ബന്ധത്തിന്റെ “പത്തുവർഷങ്ങൾ” ആയ ബ്രാൻഡിന് നന്ദി പറഞ്ഞാണ് കോഹ്ലി പോസ്റ്റ് പങ്കുവെച്ചത്.
യാദൃശ്ചികമെന്നു പറയട്ടെ, പത്ത് വർഷം മുമ്പാണ് താരം ശർമ്മയുമായി ഡേറ്റിംഗ് ആരംഭിച്ചത്. അതിനാൽ തന്നെയാണ് ആരാധകർ പോസ്റ്റിന്റെ തുടക്കം വായിച്ചപ്പോൾ താരം പറഞ്ഞിരിക്കുന്നത് അനുഷ്കയെ ആണെന്ന് ഓർത്തത്.
എന്തായാലും തങ്ങൾക്ക് റഹ്മാൻ തന്നത് പോലെ ഒരു ഹാർട്ട് അറ്റാക്ക് തന്നെയാണ് കോഹ്ലി തന്നതെന്നും ഇങ്ങനെ ഒന്നും ആരോടും ചെയ്യരുതെന്നും ആരാധകർ അഭിപ്രായമായി പറയുന്നു.
https://x.com/imVkohli/status/1859099428428124585