ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ പാക് മത്സരം ഏറെ സംഭവ ബഹുലമായിരുന്നു. പാകിസ്ഥാനെ വിറപ്പിച്ച് നെതര്‍ലന്‍ഡ്‌സ് കീഴടങ്ങി എന്നു വേണം പറയാന്‍. മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ഓള്‍റൗണ്ടര്‍ ബാസ് ഡി ലീഡ് ബാറ്റും ബോളും കൊണ്ട് തിളങ്ങി. മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ താരം ടീമിലെ ടോപ് സ്‌കോററുമായി. ആറ് ഫോറും രണ്ട് സിക്‌സുമടക്കം താരം 67 റണ്‍സ് നേടി.
മത്സരത്തില്‍ 29-ാം ഓവറിലെ നാലാം പന്തില്‍ ഹാരിസ് റൗഫിനെ സിക്‌സറിന് പറത്തി വലംകൈയ്യന്‍ ബാറ്റര്‍ മത്സരത്തിലെ ഏറ്റവും മികച്ച ഷോട്ടുകളിലൊന്ന് കളിച്ചു. വേലിക്ക് മുകളിലൂടെ പന്ത് അയച്ചതിന് ശേഷം പാകിസ്ഥാന്‍ ഹാരിസ് റൗഫിനെ നോക്കി ലീഡ് കണ്ണിറുക്കുന്നതും ക്രിക്കറ്റ് ലോകം കണ്ടു. താരത്തിനിതൊരു മധുര പ്രതികാരം കൂടിയായിരുന്നു.
2022ലെ ടി20 ലോകകപ്പില്‍ റൗഫിന്റെ ബൗണ്‍സര്‍ കണ്ണിന് താഴെകൊണ്ട് ചോരയൊലിപ്പിച്ച് നിന്ന ലീഡിന്റെ മുഖം ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. അന്നത്തെ ഓര്‍മകള്‍വെച്ച് ഇത്തവണയും ലീഡിനെതിരെ ബൗണ്‍സര്‍ പ്രയോഗിക്കാനായിരുന്നു ഹാരിസ് റൗഫ് മുതിര്‍ന്നത്.
എന്നാല്‍ തലക്കുനേരെ വന്ന റൗഫിന്റെ ബൗണ്‍സറിനെ അതേ അനായാസയതോടെ സ്‌ക്വയര്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സിക്‌സിന് പറത്തി ലീഡ് റൗഫിന് അടുത്തേക്ക് നടന്ന് കണ്ണിറുക്കി. സിക്‌സിന് പറത്തിയതിന് പിന്നാലെ മനോഹരമായൊരു കട്ട് ഷോട്ടിലൂടെ റൗഫിനെ ലീഡ് ബൗണ്ടറിയും കടത്തി.