രോഹിത്തും കോഹ്ലിയുമില്ലാത്ത ലോകകപ്പ് ടീമോ.., ഇന്ത്യ മണ്ടത്തരം കാണിക്കരുതെന്ന് റസല്‍

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഇന്ത്യ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും ഒഴിവാക്കിയുള്ള ടീമാണ് പ്രഖ്യാപിക്കുന്നതെങ്കില്‍ അത് വലിയ മണ്ടത്തരമാകുമെന്ന് വിന്‍ഡീസ് പവര്‍ ഹിറ്റര്‍ ആന്ദ്രെ റസല്‍. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കണമെങ്കിലും പരിചയ സമ്പന്നരാണ് ടീമിന്‍രെ നട്ടെല്ലെന്ന് റസല്‍ പറഞ്ഞു.

ടീമില്‍ ഇടം നേടാന്‍ മികച്ച പ്രകടനവുമായി യുവതാരങ്ങളുണ്ടെങ്കിലും ഇരുവരെയും ഒഴിവാക്കുന്നത് ബുദ്ധിയാവില്ല. ദുര്‍ഘട സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ അസാമാന്യമായ കഴിവുള്ളവരാണ് ഇരുവരും. ഇവര്‍ ടീമിലുണ്ടാകില്ലെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തന്നെ അപ്രസക്തമാണ്.

രോഹിതിന് മതിയായ പരിചയമുണ്ട്. വിരാട് എന്നും വിരാടാണ്. ലോകകപ്പ് കളിച്ച പരിചയം വലിയ ഘടകമാണ്. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് കഴിവുതെളിയിക്കാനാകൂ. എന്നാല്‍ പ്രതിസന്ധിയിലും സമ്മര്‍ദഘട്ടങ്ങളിലും ടീമുകള്‍ക്ക് വലിയ കളിക്കാരെ ആവശ്യമാണ്.

ആറുമാസം കൂടിയാണ് ടി20 ലോകകപ്പിന് ശേഷിക്കുന്നത്. ടി20 ക്യാപ്റ്റനാണെങ്കിലും കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യ കളിക്കളത്തിന് പുറത്താണ്. ഈ സാഹചര്യത്തില്‍ താരതമ്യേനെ പുതുമുഖങ്ങളെ അണിനിരത്തിയൊരു ടീമിനെ ഇന്ത്യ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല- റസല്‍ വിലയിരുത്തി.

Latest Stories

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്