Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ലോകകപ്പ് പോര് മുറുകുന്നു; പന്തിന് പിന്നാലെ ഫോമിലായി ധോണിയും

, 2:24 pm

ഓസ്‌ട്രേലയിലെ ടെസ്റ്റ് പരമ്പരയിലൂടെ സെലക്ടര്‍മാരുടെ ലോകകപ്പ് പദ്ധതികളില്‍ ഇടം നേടിയ ഋഷഭ് പന്തിന് വെല്ലുവിളി ഉയര്‍ത്തി സീനിയര്‍ താരം എം എസ് ധോണിയും ഫോമില്‍. നാല് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത് ധോണി രോഹിത് ശര്‍മ്മ കൂട്ടുകെട്ടാണ്. ഏറെ നാളയായി ബാറ്റിംഗില്‍ താളം കണ്ടെത്താന്‍ ക്ലേശിക്കുന്ന ധോണി പ്രതിസന്ധി ഘട്ടത്തില്‍ മികച്ച പോരാട്ടമാണ് നടത്തുന്നത്. മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ സമര്‍ദത്തിലായ ടീമിനെ പതുകെയാണ് ധോണിയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് കരകയറ്റുന്നത്.

റണ്‍റേറ്റ് താഴാതെ നോക്കുന്നതിനാണ് ഇരുവരും ഈ ഘട്ടത്തില്‍ ശ്രദ്ധ കൊടുക്കുന്നത്. അവസാന ഓവറുകളില്‍ തകര്‍ത്ത് അടിച്ച് ഓസീസിനെ തോല്‍പ്പിക്കാമെന്ന് പ്രതീക്ഷയിലാണ് ഇന്ത്യയുടെ കളി. കൂറ്റന്‍ അടിക്ക് പേരുകേട്ട ധോണിയും രോഹിത് ശര്‍മ്മയും ക്രീസില്‍ സാഹസത്തിന് മുതിരാതെ പിടിച്ച് നില്‍ക്കാനാണ് ആദ്യം ശ്രമിച്ചത്.

93 പന്തില്‍ 50 റണ്‍സാണ് ധോണി നേടിയിരിക്കുന്നത് . 84 പന്തില്‍ 73 റണ്‍സാണ് രോഹിത് ശര്‍മ്മ കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം ഒരു അര്‍ധ സെഞ്ചുറി പോലും നേടാത്ത പുതുവര്‍ഷത്തിലെ ആദ്യ ഏകദിനത്തില്‍ തന്നെ ഫോമിലായത് ടീം ഇന്ത്യയ്ക്ക് ആശ്വാസമായി. അവസാന വിവരം കിട്ടുമ്പോള്‍ 31. 5 ഓവറില്‍ ഇന്ത്യ മൂന്നിന് 139 റണ്‍സാണ് നേടിയിരിക്കുന്നത്. 289 റണ്‍സാണ് വിജയലക്ഷ്യം.

Advertisement