ഓസ്ട്രേലിയൻ താരത്തിന് ലോക റെക്കോഡ്, ഇത് ചരിത്രനേട്ടം

അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ ന്യൂസിലൻഡിനെതിരെ 140 പന്തിൽ പുറത്താകാതെ റെക്കോർഡ് തകർത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റെഫാൻ നീറോ ആതിഥേയരെ 270 റൺസിന്റെ വിജയത്തിലേക്ക് നയിച്ചു. ബ്ലൈൻഡ് ചാംപ്യൻഷിപ്പിലാണ് താരത്തിന്റെ മികച്ച മാറ്റം വന്നിരിക്കുന്നത്.

1998 ലെ ബ്ലൈൻഡ് ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാന്റെ മസൂദ് ജാൻ സ്ഥാപിച്ച 262 നോട്ടൗട്ട് എന്ന മുൻ ലോക റെക്കോർഡ് മെച്ചപ്പെടുത്തി താരം പുതുചരിത്രം എഴുതി. പരിമിത ഓവർ മത്സരങ്ങളിൽ കാഴ്ച വൈകല്യമുള്ള ക്രിക്കറ്റ് താരങ്ങൾക്കുള്ള ഏറ്റവും ഉയർന്ന സ്‌കോറാണ് നീറോയുടെ നേട്ടം.

മൂന്ന് മണിക്കൂർ നീണ്ട ബാറ്റിംഗ് മാസ്റ്റർക്ലാസിനിടെ, ഓപ്പണിംഗ് ബാറ്റ്സ്മാൻ 49 ഫോറുകളും ഒരു സിക്‌സും അടിച്ചു, പരമ്പരയിലെ ആദ്യത്തേത്, ഓസ്‌ട്രേലിയയെ 40 ഓവറിൽ 542/2 എന്ന മികച്ച ടീം സ്‌കോർ രേഖപ്പെടുത്താൻ സഹായിച്ചതായി ഫോക്‌സ് ന്യൂസിന്റെ റിപ്പോർട്ട് പറയുന്നു.

വിക്കറ്റ് കീപ്പറായി നീറോ അഞ്ച് റണ്ണൗട്ടുകൾ പൂർത്തിയാക്കിയതോടെ കിവീസ് 272 റൺസിന് പുറത്തായി. താരത്തിന്റെ മികച്ച നേട്ടത്തിന് വലിയ പ്രശംസയാണ് ഇപ്പോൾ ലഭിക്കുന്നത്.