ഇംഗ്ലണ്ടിന് ലോക റെക്കോഡ് സ്കോർ, ഓറഞ്ച് പടയെ തൂക്കിയെറിഞ്ഞു

എന്നാലും ഇംഗ്ലണ്ട്, ഇത്തരത്തിൽ ആ പാവപ്പെട്ടവരെ കൊല്ലരുതായിരുന്നു. നെതര്ലന്ഡ്സിന് എതിരെ ഇംഗ്ലണ്ടിന് ഏകദിന ക്രിക്കറ്റിലെ ലോക റെക്കോർഡ് സ്കോർ. ഓറഞ്ച് പടയെ അടിച്ചുപറത്തിയ ഇംഗ്ലണ്ട് അടിച്ചുകൂടിയത് 498 റൺസ്.

ഡേവിഡ് മലാൻ, ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്ലർ എന്നിവരുടെ തകർപ്പൻ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ ലോക റെക്കോർഡിലെത്തിച്ചത്. എങ്കിലും 500 റൺസ് നേടാൻ സാധിച്ചില്ല എന്ന നിരാശ ഇംഗ്ലണ്ടിനുണ്ടാകും. പ്രഹരം ഏറ്റുവാങ്ങാത്ത ബൗളറുമാർ നെതർലൻഡ്‌സ്‌ നിരയിൽ ഇല്ല.

ലോകോത്തര താരങ്ങൾ അടങ്ങിയ ഇംഗ്ലണ്ട് നിര മത്സരത്തിന് മുമ്പ് തന്നെ 500 റൺസ് നേടുമെന്ന് വിദഗ്ധർ പറഞ്ഞിരുന്നു. മോർഗനും, റോയിയും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ നിരാശപെടുത്തിയത്.
ഡേവിഡ് മലാൻ 122(63), ഫിലിപ്പ് സാൾട്ട് 122(93), ജോസ് ബട്ട്ലർ 162(70) എന്നിവർ ഓറഞ്ച് പടയെ തൂക്കിയെറിഞ്ഞു എന്നുതന്നെ പറയാം.

ഫിലിപ്പ് ബോയിസെവൻ നെതർലൻഡ്സ് നിരയിൽ 10 ഓവറിൽ 108 റൻസുകളാണ് വഴങ്ങിയത്. അടുത്ത ലോകകപ്പിനുള്ള ഒരുക്കങ്ങൾ ഇംഗ്ലണ്ട് നടത്തുകയാണ് ഇപ്പോൾ തന്നെ.

Latest Stories

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍

IPL 2025: യശസ്‌വി ജയ്‌സ്വാളിന്റെ കാര്യത്തിൽ തീരുമാനമായി; ടി 20 ഫോർമാറ്റിൽ നിന്ന് ഇപ്പോഴേ വിരമിച്ചോളൂ എന്ന് ആരാധകർ

ഹമാസ് ആയുധം താഴെവയ്ക്കും, നേതാക്കളെ പോകാന്‍ അനുവദിക്കും; ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു

IPL 2025: ഇങ്ങനെ ആണെങ്കിൽ നിന്റെ കാര്യത്തിൽ തീരുമാനമാകും രാഹുലേ; ആദ്യ മത്സരത്തിൽ തിളങ്ങാനാവാതെ കെ എൽ രാഹുൽ

എംപുരാന്‍- ബംജ്റംഗി ചരിത്രത്തില്‍ ശേഷിക്കും, ഹിന്ദുത്വ ഭീകരതയുടെ ഫാസിസത്തിന്റെ അടയാളമായി

ഈദുൽ ഫിത്വ്‌ർ ദിനത്തിൽ പലസ്തീനികളുടെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം

ഒഡീഷയില്‍ കമാഖ്യ എക്‌സ്പ്രസ്സ് ട്രെയിന്‍ പാളം തെറ്റി; ഒരു മരണം, 25 പേര്‍ക്ക് പരിക്ക്

IPL 2025: ബാറ്റ്‌സ്മാന്മാർ പേടിക്കുന്ന ഏക സ്പിൻ ബോളർ; അവനെട്ട് അടിക്കാൻ അവന്മാരുടെ മുട്ടിടിക്കും

ഹനുമാന്‍കൈന്‍ഡിനും ജോബി മാത്യുവിനും പ്രശംസ; വിഷു-ഈദ് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് ആണെന്ന്.. ഞാന്‍ മോനോട് ചോദിച്ചിട്ടുണ്ട് അവന്‍ ഗേ ആണോന്ന്: മഞ്ജു പത്രോസ്