ലോക മണ്ടത്തരം, ഓസ്‌ട്രേലിയയിൽ പണി മേടിക്കാൻ പോകുന്നതേ ഉള്ളു; രോഹിത്തിനും എടുത്ത തീരുമാനതിനും എതിരെ അനിൽ കുംബ്ലെ

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് പരിശീലന മത്സരങ്ങളൊന്നും കളിക്കേണ്ടതില്ലെന്ന ടീം ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെ. ന്യൂസിലൻഡിനെതിരെ സ്വന്തം തട്ടകത്തിൽ 3-0 ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് ശേഷം, ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനുള്ള സാധ്യത വളരെയധികം കുറഞ്ഞിരിക്കുകയാണ്. തുടർച്ചയായ മൂന്നാം തവണയും ഫൈനലിൽ കടക്കണമെങ്കിൽ ഇന്ത്യക്ക് പരമ്പര 4-0ന് ജയിക്കേണ്ടതുണ്ട്.

പരിശീലന ഗെയിമുകളൊന്നും കളിക്കാതെ ടീം ഇന്ത്യ പരമ്പരയിലേക്ക് പോകുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും, ടീം പരിശീലന മത്സരങ്ങളൊന്നും കളിക്കില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ സ്ഥിരീകരിച്ചു. പരമ്പരയ്ക്ക് മുമ്പ് പെർത്തിൽ ഇന്ത്യൻ ടീം ഇന്ത്യ എയെ നേരിടാൻ തീരുമാനിച്ചിരുന്നെങ്കിലും ആ മത്സരം നടക്കില്ല.

പരിശീലന മത്സരം കളിക്കാത്ത തീരുമാനം അനിൽ കുംബ്ലെയടക്കം പലരെയും ഞെട്ടിച്ചിരിക്കുകയാണ്. പരിശീലന മത്സരം ടീമിന് അനുയോജ്യമായ തയ്യാറെടുപ്പായിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുഖ്യ പരിശീലകനും പറഞ്ഞു. കളിക്കാർ നെറ്റ്സിൽ എത്രമാത്രം പരിശീലിച്ചാലും ഒരു മത്സരത്തിൽ ബൗളർമാരെ നേരിടുന്നത് തികച്ചും വ്യത്യസ്തമായ സാഹചര്യമാണെന്ന് അനിൽ കുംബ്ലെ പറഞ്ഞു.

“ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റിന് ഒരു പരിശീലന മത്സരം ഇല്ലെന്നതിൽ ഞാൻ അൽപ്പം ആശ്ചര്യപ്പെടുന്നു, കാരണം അത് ഒരു മികച്ച തയ്യാറെടുപ്പായിരിക്കും. നിങ്ങൾ നെറ്റ്സിൽ എത്ര പരിശീലിച്ചാലും നടുക്ക് പുറത്ത് പോയി കുറച്ച് ബൗളർമാരെ നേരിടുക അതായിരുന്നു വേണ്ടത്. മത്സരം തികച്ചും വ്യത്യസ്തമാണ്,” അനിൽ കുംബ്ലെ പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ടീം പരിശീലന മത്സരങ്ങളൊന്നും കളിക്കില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിന് ശേഷം സംസാരിക്കവെ, പരിശീലന മത്സരം റദ്ദാക്കാനുള്ള ടീം മാനേജ്‌മെൻ്റിൻ്റെ തീരുമാനത്തിന് പിന്നിലെ കാരണം വെറ്ററൻ ബാറ്റ്‌സ്മാൻ വിശദീകരിച്ചു.

തങ്ങൾക്ക് പരിശീലനത്തിന് ആവശ്യത്തിന് സമയം ഇല്ലെന്നും മൂന്ന് ദിവസം മാത്രമേ ഓസ്‌ട്രേലിയയിൽ വന്ന് കഴിഞ്ഞാൽ കിട്ടു എന്നുമാണ് രോഹിത് പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ