സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് 2025 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. ഇത് ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും വെല്ലുവിളിയായി മാറി. നിലവില്‍ ഇന്ത്യയും ഓസ്ട്രേലിയും രണ്ടാം ഫൈനലിസ്റ്റായി സ്ഥാനം ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 66.67 പോയന്റ് ശരാശരിയാണുള്ളത്. 11 മത്സരങ്ങളില്‍ ഏഴ് ജയവും മൂന്ന് തോല്‍വിയുമാണ് പ്രോട്ടീസിന്. ഓസ്ട്രേലിയ രണ്ടാതും ഇന്ത്യ മൂന്നാമതുമാണ്.
ഓസീസിന് 58.89 ശരാശരിയും ഇന്ത്യക്ക് 55.88 പോയന്റ് ശരാശരിയുമുണ്ട്. ഇനിയുള്ള മത്സരങ്ങള്‍ ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുക.
2025 ജൂണ്‍ 11-ന് ലോര്‍ഡ്സ് ക്രിക്കറ്റ് മൈതാനത്താണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇതാദ്യമായാണ് ലോര്‍ഡ്സ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുന്നത്. ജൂണ്‍ 11 മുതല്‍ 15 വരെയാണ് ഫൈനല്‍ മത്സരം നടക്കുക. ആവശ്യമെങ്കില്‍ ജൂണ്‍ 16 റിസര്‍വ് ദിനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.