ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: രോഹിത്തിനും കൂട്ടര്‍ക്കും മുന്നറിയിപ്പ് നല്‍കി കമ്മിന്‍സ്

2023 ജൂണില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് രോഹിത് ശര്‍മ്മയ്ക്കും കൂട്ടര്‍ക്കും ഒരു മുന്നറിയിപ്പ് നല്‍കി. 29 കാരനായ ഫാസ്റ്റ് ബൗളര്‍ ബിഗ് ഫൈനലിനുള്ള തയ്യാറെടുപ്പ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി കമ്മിന്‍സ് പരിശീലിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിട്ടുണ്ട്. ഇത് താരത്തിന്റെ തീവ്രമായ ശ്രദ്ധയും മികച്ച പ്രകടനം നടത്താനുള്ള ദൃഢനിശ്ചയവും സൂചിപ്പിക്കുന്നു. ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഡബ്ല്യുടിസി ഫൈനലിലെ അദ്ദേഹത്തിന്റെ പങ്ക് കൂടുതല്‍ നിര്‍ണായകമാകുമെന്നതിനാല്‍ അതിനൊത്ത ഒരുക്കമാണ് താരം നടത്തുന്നത്.

ഫൈനലില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ തന്റെ ഫിറ്റ്നസും നൈപുണ്യവും ഉറപ്പാക്കാന്‍ താരം ശ്രമം തുടങ്ങി കഴിഞ്ഞു. മത്സരത്തില്‍ ദൈര്‍ഘ്യമേറിയ സ്പെല്ലുകള്‍ എറിയേണ്ടിവരുമെന്ന് അറിയാവുന്നതിനാല്‍, തന്റെ കരുത്തും വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വിദഗ്ധരായ കളിക്കാരാണെന്നറിഞ്ഞുകൊണ്ട് കമ്മിന്‍സ് തന്റെ സാങ്കേതികതയിലും വ്യത്യാസങ്ങള്‍ പരീക്ഷിക്കുന്നുണ്ട്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ അമ്മയ്ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഇടവേളയെടുത്ത കമ്മിന്‍സ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയാണ്. ഇതേ കാരണത്താല്‍ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയും അദ്ദേഹത്തിന് നഷ്ടമായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഈ വര്‍ഷം മാര്‍ച്ചില്‍ കമ്മിന്‍സിന്റെ അമ്മ മരിച്ചു.

ഈ ആഘാതകരമായ അനുഭവത്തില്‍ നിന്ന് മടങ്ങിവരുമ്പോള്‍, തന്റെ ശാരീരിക തയ്യാറെടുപ്പിന് പുറമേ, കമ്മിന്‍സ് തന്റെ മാനസിക തലം മെച്ചപ്പെടുത്തുന്നതിനും പ്രയത്‌നിക്കുകയാണ്.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ