വെള്ളിയാഴ്ച ഡി വൈ പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ യുപി വാരിയോഴ്‌സിനെതിരായ വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) മത്സരത്തിനിടെ ഹെയ്‌ലി മാത്യൂസ് ഉൾപ്പെട്ട തീരുമാനം തങ്ങൾക്ക് അനുകൂലമായത് മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ പോലും ഒരു നിമിഷം ഞെട്ടൽ ഉണ്ടാക്കിയെന്ന് പറയാതിരിക്കാൻ സാധിക്കില്ല.
ദീപ്തി ശർമ്മയുടെ ഒരു ഹാഫ് ട്രാക്കർ ഡീപ് സ്‌ക്വയർ ലെഗ് റീജിയണിൽ നിലയുറപ്പിച്ച അഞ്ജലി സർവാണിയുടെ കൈകളിലേക്ക് സുരക്ഷിതമായി എത്തിയപ്പോൾ ഹെയ്‌ലി മാത്യൂസ് പുറത്തായതാണ്. ക്യാച്ച് സുരക്ഷിതമായി എടുത്തിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ അമ്പയർമാർ ഒരു പതിവ് പരിശോധന നടത്തി, അവിടെയാണ് മുഴുവൻ വിവാദവും ആരംഭിച്ചത്. തേർഡ് അമ്പയർ, ഒന്നിലധികം പരിശോധനകൾക്ക് ശേഷം, പന്ത് പതിക്കുമ്പോൾ ഫീല്ഡറുടെ വിരലുകൾ അതിൽ ഇല്ലായിരുന്നു എന്ന നിഗമനത്തിൽ എത്തി.
മെയിൻ അമ്പയർ ഔട്ട് വിധിച്ചിട്ടും ഈ കാരണം കൊണ്ട് താനെ മാത്യൂസ് ഔട്ട് അല്ല എന്ന നിഗമനത്തിൽ എത്താൻ തേർഡ് അമ്പയർക്ക് കാരണമായി. പന്ത് നിലത്ത് പോലും മുട്ടിയില്ലായിരുന്നു എന്ന അവസ്ഥ വന്നിട്ടും എങ്ങനെ അമ്പയർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തു എന്ന ഞെട്ടലിൽ ആയിരുന്നു ആരാധകരും താരങ്ങളും എല്ലാം.
തേർഡ് അമ്പയർ തീരുമാനങ്ങൾ തെറ്റിയാൽ അതിനൊരു പരിഹാര സംവിധാനനം ആവശ്യം ആണെന്നും ആരാധകർ പറയുന്നു. മത്സരത്തിന്റെ കാര്യമെടുത്താൽ മുംബൈ വാരിയോഴ്‌സിനെ തകർത്തെറിഞ്ഞ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.