ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ 295 റൺസിന് വിജയിച്ചിരുന്നു. നാലാം ദിനത്തിൽ 12/3 എന്ന നിലയിൽ തുടങ്ങിയ ഓസ്ട്രേലിയ 238 റൺസിന് ഓൾ ഔട്ട് ആയി. ഇന്ത്യക്ക് വേണ്ടി തകർപ്പൻ ബോളിങ് പ്രകടനം മാത്രമല്ല സാഹചര്യം അനുസരിച്ചുള്ള പദ്ധതിയും സജ്ജമാക്കിയ ബുംറയുടെ മികവിലാണ് ഇന്ത്യ ഓസ്ട്രേലിയയെ പൂട്ടിയത്.
ആദ്യ ടെസ്റ്റ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് ഇന്ത്യൻ ക്യാപ്റ്റനായ ജസ്പ്രീത് ബുംറ തന്നെയായിരുന്നു. ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റുകളും, രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റുകളും നേടി തകർപ്പൻ പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. എന്നാൽ ആ പുരസ്കാരം നേടാൻ താൻ അർഹൻ അല്ലെന്നും, അതിന് യോഗ്യനായ വേറെ ഒരു വ്യക്തി ഉണ്ടെന്നുമാണ് ബുംറ അഭിപ്രായപ്പെടുന്നത്.
ജസ്പ്രീത് ബുംറ പറയുന്നത് ഇങ്ങനെ:
‘മാൻ ഓഫ് ദി മാച്ച് നൽകുന്നയാൾ താൻ ആയിരുന്നെങ്കിൽ പുരസ്കാരം ജയ്സ്വാളിന് നൽകുമായിരുന്നു. പെർത്ത് പോലെയൊരു സ്ഥലത്ത് ജയ്സ്വാളിന്റെ പ്രകടനം അവിശ്വസനീയമായിരുന്നു” ജസ്പ്രീത് ബുംറ പറഞ്ഞു.
ജസ്പ്രീത് ബുംറ വിരാട് കോഹ്ലിയുടെ മികവിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ:
‘കോഹ്ലിക്ക് ഞങ്ങളെയല്ല. അയാളെ ഞങ്ങൾക്കാണാവശ്യം. വിരാട് മത്സരത്തിന് മുൻപ് റൺസ് നേടാൻ ആകും എന്ന കോണ്ഫിടെൻസിൽ നിൽകുമ്പോൾ ഞങ്ങൾക്ക് അദ്ദേഹത്തോട് കൂടുതൽ ഒന്നും ചോദിക്കാനാവില്ല” ജസ്പ്രീത് ബുംറ പറഞ്ഞു.