"എനിക്ക് ഒക്കെ ആരെങ്കിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം തരുമോ?; യോഗ്യനായ ഒരു വ്യക്തി അത് അർഹിക്കുന്നുണ്ട്"; ജസ്പ്രീത് ബുംറയുടെ വാക്കുകൾ വൈറൽ

ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 295 റൺസിന് വിജയിച്ചിരുന്നു. നാലാം ദിനത്തിൽ 12/3 എന്ന നിലയിൽ തുടങ്ങിയ ഓസ്‌ട്രേലിയ 238 റൺസിന്‌ ഓൾ ഔട്ട് ആയി. ഇന്ത്യക്ക് വേണ്ടി തകർപ്പൻ ബോളിങ് പ്രകടനം മാത്രമല്ല സാഹചര്യം അനുസരിച്ചുള്ള പദ്ധതിയും സജ്ജമാക്കിയ ബുംറയുടെ മികവിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ പൂട്ടിയത്.

ആദ്യ ടെസ്റ്റ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത് ഇന്ത്യൻ ക്യാപ്റ്റനായ ജസ്പ്രീത് ബുംറ തന്നെയായിരുന്നു. ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റുകളും, രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റുകളും നേടി തകർപ്പൻ പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. എന്നാൽ ആ പുരസ്‌കാരം നേടാൻ താൻ അർഹൻ അല്ലെന്നും, അതിന് യോഗ്യനായ വേറെ ഒരു വ്യക്തി ഉണ്ടെന്നുമാണ് ബുംറ അഭിപ്രായപ്പെടുന്നത്.

ജസ്പ്രീത് ബുംറ പറയുന്നത് ഇങ്ങനെ:

‘മാൻ ഓഫ് ദി മാച്ച് നൽകുന്നയാൾ താൻ ആയിരുന്നെങ്കിൽ പുരസ്‌കാരം ജയ്‌സ്വാളിന് നൽകുമായിരുന്നു. പെർത്ത് പോലെയൊരു സ്ഥലത്ത് ജയ്‌സ്വാളിന്റെ പ്രകടനം അവിശ്വസനീയമായിരുന്നു” ജസ്പ്രീത് ബുംറ പറഞ്ഞു.

ജസ്പ്രീത് ബുംറ വിരാട് കോഹ്‌ലിയുടെ മികവിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ:

‘കോഹ്‌ലിക്ക് ഞങ്ങളെയല്ല. അയാളെ ഞങ്ങൾക്കാണാവശ്യം. വിരാട് മത്സരത്തിന് മുൻപ് റൺസ് നേടാൻ ആകും എന്ന കോണ്ഫിടെൻസിൽ നിൽകുമ്പോൾ ഞങ്ങൾക്ക് അദ്ദേഹത്തോട് കൂടുതൽ ഒന്നും ചോദിക്കാനാവില്ല” ജസ്പ്രീത് ബുംറ പറഞ്ഞു.

Latest Stories

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

പത്ത് കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും