ഓസ്‌ട്രേലിയയിൽ അവൻ കളിച്ചിരുന്നെങ്കിൽ നന്നായേനെ, ഇപ്പോൾ പുച്ഛിക്കുന്നവർ അപ്പോൾ നിനക്കായി കൈയടിക്കും; സൂപ്പർ ബാറ്ററെക്കുറിച്ച് പരിശീലകൻ പറയുന്നത് ഇങ്ങനെ

ഓസ്‌ട്രേലിയയുടെ അറിയപ്പെടുന്ന പവർ-ഹിറ്റിംഗ് കോച്ച് ഷാനൻ യംഗ് അടുത്തിടെ പാക്കിസ്ഥാനിലെ ക്രിക്കറ്റിനോടുള്ള തീവ്രമായ അഭിനിവേശത്തെക്കുറിച്ചും കളിക്കാരിൽ അതിൻ്റെ സ്വാധീനത്തെക്കുറിച്ചും തുറന്നുപറഞ്ഞു. ഈ അഭിനിവേശം കായികരംഗത്തെ മികച്ചത് ആക്കുന്നു എന്ന് അദ്ദേഹം സമ്മതിച്ചു, പക്ഷേ ഇത് പലപ്പോഴും പാകിസ്ഥാനിലെ ബാബർ അസമിനെപ്പോലുള്ള കളിക്കാരെ അനാവശ്യമായ വിമർശനത്തിലേക്ക് നയിക്കുന്നു എന്നും അദ്ദേഹം ഓർമപ്പെടുത്തി.

പാക്കിസ്ഥാൻ്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ നേരിടുന്ന തുടർച്ചയായ വിമർശനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, യംഗ് കുറച്ച് പ്രതികരണങ്ങൾ നടത്തി. പാകിസ്ഥാനെ അപേക്ഷിച്ച് ഓസ്‌ട്രേലിയയിൽ ബാബറിൻ്റെ നിലവാരമുള്ള ഒരു കളിക്കാരന് കൂടുതൽ ബഹുമാനവും മികച്ച പിന്തുണയും ലഭിക്കുമെന്നാണ് ബാറ്റിംഗ് പരിശീലകൻ പറയുന്നത്.

“ബാബർ അസം കൂൾ ക്രിക്കറ്ററാണ്. അവൻ ഒരു ലോകോത്തര കളിക്കാരനാണ്,” യുവ ക്യാപ്റ്റൻ നേരിടുന്ന വിമർശനങ്ങൾക്കിടയിൽ ബാബറിൻ്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് സംസാരിക്കവെ യംഗ് പറഞ്ഞു. “ബാബറിനെ പോലൊരു കളിക്കാരൻ ഓസ്‌ട്രേലിയയിൽ ഉണ്ടായിരുന്നെങ്കിൽ, വിമർശിക്കുന്നതിൻ്റെ പകരം ഞങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കുമായിരുന്നു. ”

“ഓസ്‌ട്രേലിയയിൽ, ഞങ്ങൾ താരങ്ങളെ പിന്തുണയ്‌ക്കുന്നു, അവർ ലോകോത്തര കളിക്കാരായിരുന്നുവെന്ന് ഞങ്ങൾ പറയുന്നു, അവർ വീണ്ടും ലോകോത്തര താരങ്ങളാകും. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ പാകിസ്ഥാൻ ടീമിൽ ഉള്ളപ്പോൾ അവനിൽ നിന്ന് അവർ ഒരുപാട് പ്രതീക്ഷിക്കും.” മുൻ താരം പറഞ്ഞു

തൻ്റെ പാകിസ്ഥാൻ സന്ദർശനത്തെക്കുറിച്ചും യംഗ് പറഞ്ഞു. ഉയർന്ന പ്രകടനമുള്ള ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കളിക്കാരെയും യുവ ക്രിക്കറ്റ് താരങ്ങളെയും അടുത്ത വർഷം പര്യടനങ്ങളിൽ കൊണ്ടുവരാനാണ് തൻ്റെ പദ്ധതിയെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ