WTC 2023-25: നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ ഇനി ഇങ്ങനെ

മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരായ 184 റണ്‍സിന്റെ തോല്‍വി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (WTC) 2023/25 ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. കിരീടപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക ഇതിനകം തന്നെ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചതോടെ, രണ്ടാം സ്ഥാനത്തിനായുള്ള ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മത്സരം കൂടുതല്‍ ശക്തമായി. ഈ പോരാട്ടത്തില്‍ ഓസ്ട്രേലിയ ലക്ഷ്യത്തോട് കുറേക്കൂടി അടുക്കുകയും ഇന്ത്യ അകലുകയും ചെയ്തു.

തോല്‍വിക്ക് ശേഷം 52.78 പിസിടിയുമായി ഇന്ത്യ ഡബ്ല്യുടിസി സ്റ്റാന്‍ഡിംഗില്‍ മൂന്നാം സ്ഥാനത്തും 61.46% മായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്. 2025 ജനുവരി 3-ന് ആരംഭിക്കുന്ന സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ ഈ സൈക്കിളിലെ അവസാന മത്സരം കളിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് ശ്രീലങ്കയ്ക്കെതിരെ രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്.

തങ്ങളുടെ സാധ്യതകള്‍ നിലനിര്‍ത്താന്‍, രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന് സിഡ്നി ടെസ്റ്റ് ജയിച്ച് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പര 2-2 ന് സമനിലയിലാക്കണം. ഈ ഫലം അവരുടെ വിജയശതമാനം 55.26 ആക്കും. എന്നിരുന്നാലും, ശ്രീലങ്ക അവരുടെ വരാനിരിക്കുന്ന പരമ്പരയില്‍ ഓസ്ട്രേലിയയെ 2-0 അല്ലെങ്കില്‍ 1-0 ന് പരാജയപ്പെടുത്തിയില്ലെങ്കില്‍ സിഡ്നിയിലെ വിജയം ഇന്ത്യയെ സഹായിക്കില്ല. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ഓസ്ട്രേലിയ ജയിക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍, അവര്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ തുടരും.

സിഡ്നിയില്‍ തോല്‍വിയോ സമനിലയോ ആയാല്‍ ഇന്ത്യ പുറത്താകും. ഓസ്ട്രേലിയ പരമ്പര 3-1 ന് ജയിച്ചാല്‍, അവരുടെ വിജയ ശതമാനം 63.73 ആയി ഉയരും. അതേസമയം ഇന്ത്യയുചേത് 50.00% ആയി കുറയും. ഇത് അവരുടെ WTC കാമ്പെയ്ന്‍ അവസാനിപ്പിക്കും.

Latest Stories

വര്‍ക്കലയില്‍ യുവാവ് ഭാര്യ സഹോദരനെ വെട്ടിക്കൊന്നു; ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍

മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്നു; എറണാകുളത്ത് യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലഹരി നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; നിരവധി കേസുകളിലെ പ്രതി പിടിയില്‍

ഐപിഎസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തും; പിന്നാലെ പ്രണയം നടിച്ച് പണം തട്ടും; പ്രതി കൊച്ചിയില്‍ പിടിയില്‍

വടകരയില്‍ മോഷ്ടിച്ച ബൈക്കുകളുമായി പിടിയിലായത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; മോഷണ വാഹനങ്ങള്‍ ലഹരി കടത്താന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന് സമന്‍സ് അയച്ച് ഇഡി

കുളിമുറിയില്‍ വീണതെന്ന് ഒപ്പം താമസിച്ചിരുന്നവര്‍; മുറിവില്‍ അസ്വാഭാവികതയെന്ന് ഡോക്ടര്‍; ബംഗളൂരുവില്‍ മലയാളി യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം

'ആപൽക്കരമായി കർമം ചെയ്ത ഒരാൾ'

ബജറ്റിൽ രൂപയുടെ ചിഹ്നം ഉപയോഗിക്കില്ല, പകരം 'രൂ'; കേന്ദ്രത്തിനെതിരെ പുതിയ പോർമുഖം തുറന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

കളിക്കുന്നതിനിടെ ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം