അടുത്ത വർഷം നടക്കാൻ പോകുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള അവസാനഘട്ട ഓട്ടത്തിലാണ് എല്ലാ ടീമുകളും. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യയാണ്. ഓസ്‌ട്രേലിയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ ജയം ഇന്ത്യ നേടിയതോടെയാണ് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്താൻ ടീമിന് സാധിച്ചത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് കരുത്തരായ സൗത്ത് ആഫ്രിക്കയാണ്. മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയും.
ഈ മൂന്നു ടീമുകളിൽ ആർക്കാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള യോഗ്യത നേടാൻ സാധിക്കുക എന്ന് ആകാംക്ഷയിലാണ് ആരാധകർ. നിലവിലെ കപ്പ് ജേതാക്കൾ ഓസ്‌ട്രേലിയയാണ്. എന്നാൽ ഇപ്പോഴുള്ള ടീമിന്റെ പ്രകടനത്തിൽ ഇത്തവണ ഫൈനലിലേക്ക് ടീം യോഗ്യത നേടില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ഇന്ത്യക്ക് ഇനി നാല് ടെസ്റ്റ് മത്സരങ്ങളാണ് വരുന്നത്. അതിൽ നിന്ന് രണ്ടെണ്ണത്തിൽ വിജയിച്ചാൽ ഫൈനൽ ടിക്കറ്റ് ലഭിക്കും. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സൗത്ത് ആഫ്രിക്കയ്ക്ക് മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടെണ്ണത്തിൽ വിജയിക്കണം. ഓസ്‌ട്രേലയ്ക്ക് ഇനി ആറ് ടെസ്റ്റ് മത്സരങ്ങളാണ് വരുന്നത്. അതിൽ നിന്ന് നാലെണ്ണത്തിൽ വിജയിക്കണം.
നിലവിലെ പ്രകടനത്തിൽ ഇത്തവണയും ഇന്ത്യ തന്നെ ഫൈനലിൽ കേറും എന്ന പ്രതീക്ഷ ആരാധകർക്ക് ഉണ്ട്. പക്ഷെ ഫൈനലിൽ ഇരു ടീമുകളും ശക്തരായതിനാൽ കാര്യങ്ങൾ എളുപ്പമാകില്ല. രോഹിത് ശർമ്മയുടെ കീഴിൽ ഇന്ത്യ തങ്ങളുടെ ആദ്യ ടെസ്റ്റ് ലോകകപ്പ് നേടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.