ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് ചോപ്ര, കോഹ്‌ലിയും ബുംറയും ഇല്ല

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റിലെ മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര. ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ചോപ്രയുടെ തിരഞ്ഞെടുപ്പ്. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയോ അജിങ്ക്യ രഹാനെയോ ജസ്പ്രീത് ബുംറയോ പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയില്ല എന്നതാണ് അത്ഭുതം.

രോഹിത് ശര്‍മ്മയും ദിമുത്ത് കരുണരത്നെയുമാണ് ചോപ്രയുടെ ടീമിലെ ഓപ്പണര്‍മാര്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 11 മത്സരങ്ങളില്‍ നിന്നും 64.37 ശരാശരിയില്‍ 4 സെഞ്ച്വറിയും 2 ഫിഫ്റ്റിയുമടക്കം 1030 റണ്‍സാണ് രോഹിത് നേടിയത്. 55.5 ശരാശരിയില്‍ 4 സെഞ്ചുറിയും 4 ഫിഫ്റ്റിയുമടക്കം 999 റണ്‍സാണ് കരുണരത്നെയുടെ സമ്പാദ്യം.

ഓസ്‌ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്താണ് മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍. 13 മത്സരങ്ങളില്‍ നിന്നും 63.7 ശരാശരിയില്‍ നാല് സെഞ്ചുറിയും 7 ഫിഫ്റ്റിയുമടക്കം 1341 റണ്‍സ് സ്മിത്ത് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ യുവതാരം മാര്‍നസ് ലബുഷെയ്നാണ് ടീമിലെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍. 13 മത്സരങ്ങളില്‍ നിന്നും 72.8 ശരാശരിയില്‍ 5 സെഞ്ചുറിയും 9 ഫിഫ്റ്റിയുമടക്കം 1675 റണ്‍സ് നേടി ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോററാണ് ലബുഷെയ്ന്‍.

9 മത്സരങ്ങളില്‍ നിന്നും 58.5 ശരാശരിയില്‍ 817 റണ്‍സ് നേടിയ കെയ്ന്‍ വില്യംസനാണ് ടീമിന്റെ ക്യാപ്റ്റന്‍. ബെന്‍ സ്റ്റോക്സാണ് ടീമിലെ ഒരേയൊരു ഓള്‍ റൗണ്ടര്‍. 17 മത്സരങ്ങളില്‍ നിന്നും 1334 റണ്‍സും 34 വിക്കറ്റും സ്റ്റോക്സിന്റെ പേരിലുണ്ട്. 11 മത്സരങ്ങളില്‍ നിന്നും 662 റണ്‍സും 35 ക്യാച്ചും 5 സ്റ്റമ്പിങും നേടിയ ഇന്ത്യന്‍ യുവതാരം റിഷഭ് പന്താണ് ടീമിലെ വിക്കറ്റ് കീപ്പര്‍.

13 മത്സരങ്ങളില്‍ നിന്നും 67 വിക്കറ്റ് നേടിയ അശ്വിന്‍, 14 മത്സരങ്ങളില്‍ നിന്നും 70 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്, 17 മത്സരങ്ങളില്‍ നിന്നും 69 വിക്കറ്റ് നേടിയ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, 51 വിക്കറ്റുള്ള ടിം സൗത്തി എന്നിവരാണ് ടീമിലെ ബോളര്‍മാര്‍.

ചോപ്രയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇലവന്‍: രോഹിത് ശര്‍മ്മ, ദിമുത് കരുണരത്‌നെ, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍, കെയ്ന്‍ വില്യംസണ്‍, ബെന്‍ സ്റ്റോക്‌സ്, റിഷഭ് പന്ത്, ആര്‍. അശ്വിന്‍, പാറ്റ് കമ്മിന്‍സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ടിം സൗത്തി.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം