ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: രണ്ടാം ദിനത്തെ കാലാവസ്ഥ റിപ്പോര്‍ട്ട്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനലിന്റെ ആദ്യദിനം മഴ കാരണം ടോസ് പോലും ഇടാനാവാതെ ഉപേക്ഷിക്കപ്പെട്ടതോടെ രണ്ടാം ദിനം എന്താകുമെന്ന ആശങ്കയിലാണ് ആരാധകര്‍. രണ്ടാം ദിനവും സതാംപ്ടണില്‍ മഴ മുന്നറിയിപ്പുണ്ട്. എന്നാല്‍ മഴ കുറയുകയും ചെറുതായി തെളിഞ്ഞ അന്തരീക്ഷത്തിലേക്ക് എത്തുകയും ചെയ്തത് പ്രതീക്ഷ നല്‍കുന്നതാണ്.

രണ്ടാം ദിനം അരമണിക്കൂര്‍ നേരത്തെ മത്സരം ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യ സെഷന്‍ മഴയില്‍ പെടാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉച്ചയ്ക്ക് ശേഷം 1.99 മില്ലീമീറ്റര്‍ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്.

Image

വൈകുന്നേരം കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. 6.1 മില്ലീമീറ്റര്‍ മഴയാണ് വൈകുന്നേരം പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ രണ്ടാം ദിനം 90 ഓവറുകള്‍ പൂര്‍ത്തിയാക്കാനാവില്ല എന്നത് ഏറെക്കുറെ ഉറപ്പായി.

മത്സരത്തില്‍ റിസര്‍വ് ദിനം കൂടിയുള്ളതിനാല്‍ ആദ്യ ദിവസം കളി തടസപ്പെട്ടത് ്പ്രശ്നമാകില്ല. എന്നിരുന്നാലും രണ്ടാം ദിനവും മഴ അധികം മത്സരം കവര്‍ന്നാല്‍ കളിയുടെ ശോഭ കെടും.