ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനല്‍ മത്സരം സതാപ്ടണില്‍ നടക്കുകയാണ്. മത്സരത്തിന്റെ ആദ്യ ദിനം മുഴുവനായും മഴയെടുത്തപ്പോള്‍ രണ്ടും മൂന്നും ദിനങ്ങളില്‍ മഴ ക്രിക്കറ്റ് ആരാധകരോട് കാരുണ്യം കാണിച്ചു. ഈ കാരുണ്യം നാലാം ദിനം ഉണ്ടായില്ല. ശക്തമായ മഴയെ തുടര്‍ന്ന് നാലാം ദിനവും ഉപേക്ഷിക്കപ്പെട്ടു.
അഞ്ചാം ദിനമായ ഇന്നും സതാംപ്ടണില്‍ നിന്ന് ശുഭ വാര്‍ത്തയല്ല വരുന്നത്. ഇന്നലത്തേക്കാളും മഴ സാധ്യതയാണ് ഇന്നുള്ളത്. 94 ശതമാനം ആകാശം മേഘാവൃതമായിരിക്കും. അതിനാല്‍ തന്നെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ റിസര്‍വ് ദിനമായ നാളെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
കളി നടന്നാല്‍ മത്സര ഫലത്തെ ഏറെ സ്വാധീനിക്കുമായിരുന്ന നാലാം ദിനം ഉപേക്ഷിക്കപ്പെട്ടതോടെ ഫൈനല്‍ സമനിലയില്‍ കലാശിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മത്സരത്തില്‍ റിസര്‍വ് ദിനം കൂടിയുണ്ട് എന്നിരുന്നാലും സമനില അകലാന്‍ സാധ്യത കുറവാണ്. കളി നടന്നാല്‍ തന്നെയും മത്സരം സമനിലയാകാതിരിക്കാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
Read more
ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം 217 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് രണ്ടിന് 101 റണ്‍സ് എന്ന നിലയിലാണ്. വില്യംസണും ടെയ്‌ലറുമാണ് ക്രീസില്‍.