ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനല്‍ മത്സരം സതാപ്ടണില്‍ നടക്കുകയാണ്. മത്സരത്തിന്റെ ആദ്യ ദിനം മുഴുവനായും മഴയെടുത്തപ്പോള്‍ രണ്ടും മൂന്നും ദിനങ്ങളില്‍ മഴ ക്രിക്കറ്റ് ആരാധകരോട് കാരുണ്യം കാണിച്ചു. ഇത് നാലാം ദിനവും ഉണ്ടാകുമോ എന്ന ആകാംഷയിലും ആശങ്കയിലുമാണഅ ക്രിക്കറ്റ് ലോകം.
നാലാം ദിനമായ ഇന്നും സതാംപ്ടണില്‍ മഴ മുന്നറിയിപ്പുണ്ട്. മൂടിയ കാലാവസ്ഥയാകും സതാംപ്ടണിലേത്. പകല്‍ 14 ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില. മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കില്‍ അത് ഇന്ത്യന്‍ പേസ് നിരയ്ക്ക് ഉപകാരപ്പെട്ടേക്കും. ഇന്നത്തെ ദിവസത്തെ കളിയെ ആശ്രയിച്ചിരിക്കും മത്സരത്തിന്റെ ഫല സാധ്യതകള്‍. മത്സരത്തിന്‍ അഞ്ചാം ദിനം 85 ശതമാനവും മഴ പെയ്യാന്‍ സാധ്യതയുണ്ട്.
മത്സരത്തില്‍ റിസര്‍വ് ദിനം കൂടിയുള്ളതിനാല്‍ കളി തടസപ്പെട്ടത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കില്ല. എന്നിരുന്നാലും മഴ അധികം മത്സരം കവര്‍ന്നാല്‍ കളിയുടെ ശോഭ കെടും. മത്സരം സമനിലയിലേക്ക് നീങ്ങുന്നതിനും കാരണമാകും.
ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം 217 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് രണ്ടിന് 101 റണ്‍സ് എന്ന നിലയിലാണ്.