ക്രിസ്മസിന് ആരാധകരുടെ മനം നിറച്ച് ക്രിക്കറ്റ് താരങ്ങള്‍

ക്രിസ്മസ് രാവിന്റെ തൊട്ടു മുമ്പ് നേടിയ തകര്‍പ്പന്‍ ജയം ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകര്‍ക്ക് കിട്ടിയ ക്രിസ്മസ് ഗിഫ്റ്റായിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായി മാറി ഇത്തവണത്തെ ക്രിസ്മസ്.

ക്രിസ്മസിന് ആശംസയുമായി നിരവധി ക്രിക്കറ്റ് താരങ്ങളാണ് എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുടെ പ്രിയ താരങ്ങള്‍ ആശംസയറിയിച്ചത്.

ഇന്നലെ മുംബൈയിലെ വിജയാഘോഷത്തോടൊപ്പം ക്രിസ്മസ് ആഘോഷംകൂടി ഗ്രൗണ്ടില്‍ നടത്തിയിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ കളം വിട്ടത്. ക്രിസ്മസ് പാപ്പയുടെ തൊപ്പി ധരിച്ചെത്തിയ ഇന്ത്യന്‍ താരങ്ങള്‍ ആരാധകരെ അഭിവാദ്യം ചെയ്ത് മനം നിറയ്ക്കുകയായിരുന്നു. എല്ലാവരില്‍ നിന്നും വ്യത്യസ്തനായി മഹി സ്‌പെഷ്യല്‍ തൊപ്പിധരിച്ചാണ് എത്തിയത്.

https://www.instagram.com/p/BdGCrU6jnuG/