യാഷ് ദയാലിനെ പുറത്തിരുത്തണം, പകരം അവനെ കളിപ്പിക്കണം; ടൈറ്റന്‍സിന് നിര്‍ദ്ദേശവുമായി ചോപ്ര

ഐപിഎല്ലില്‍ മൊഹാലിയില്‍ ഇന്നു നടക്കുന്ന പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബ് കിംഗ്സിനെ നേരിടും. നിലവിലെ ചാമ്പ്യന്‍മാരായ ടൈറ്റന്‍സ് മുന്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ ഞെട്ടലിലാണ്. യാഷ് ദയാലിനെ അവസാന അഞ്ച് പന്തുകളില്‍ തുടര്‍ച്ചയായി സിക്സറുകള്‍ പറത്തി റിങ്കു സിംഗാണ് കെകെആറിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.

ഇപ്പോഴിതാ പഞ്ചാബിനെതിരായി ഇന്ന് നടക്കുന്ന മത്സരത്തില്‍ യാഷ് ദയാലിന് വിശ്രമം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര. കഴിഞ്ഞ മത്സരത്തില്‍ സംഭവിച്ച തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ദയാല്‍ സമയമെടുക്കുമെന്നാണ് ഇതിന് കാരണമായി ചോപ്ര ചൂണ്ടിക്കാണിക്കുന്നത്. പകരം ശിവം മാവിയെ ടൈറ്റന്‍സ് കളിപ്പിക്കണമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

ബാക്കിയുള്ള ബോളിംഗ് ഓപ്ഷനുകള്‍ നല്ലതാണ്. അവര്‍ക്ക് അല്‍സാരി ജോസഫും ജോഷ്വ ലിറ്റിലും ഉണ്ട്. മുഹമ്മദ് ഷമിയും നന്നായി പന്തെറിയുന്നു. ഈ ടീമിന്റെ ബോളിംഗ് തികച്ചും ശക്തവും ആരോഗ്യകരവുമാണ്. അവര്‍ക്ക് ധാരാളം ഓപ്ഷനുകള്‍ ലഭ്യമാണ്- ചോപ്ര കൂട്ടിച്ചേര്‍ത്തു.

സീം- ബോളിംഗ് കരുത്ത് കൂടാതെ, ടൈറ്റന്‍സിന് റാഷിദ് ഖാന്റെ രൂപത്തില്‍ ഒരു ശക്തനായ സ്പിന്നര്‍ ഉണ്ട്. മാവി ലഭ്യമല്ലെങ്കില്‍ അവര്‍ക്ക് ദയാലിന് പകരം ദര്‍ശന്‍ നല്‍കണ്ടെ, പ്രദീപ് സാങ്വാന്‍, മോഹിത് ശര്‍മ്മ എന്നിവരില്‍ ഒരാളെ കളിപ്പിക്കാം

Latest Stories

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം