ഇന്നലെ സഞ്ജു എന്ന നായകൻ പൂർണ പരാജയമായി, ഫീൽഡിൽ സാധാരണ മികച്ച തീരുമാനങ്ങൾ എടുക്കുന്ന താരത്തിന്റെ എല്ലാ പ്ലാനും തെറ്റിയത് അവിടെ; അതൊന്നും പോരാത്തതിന് മാനേജ്‌മെന്റ് വക മണ്ടത്തരവും

Murali Melettu

ജയിക്കാമായിരുന്ന ഒരു കളി വിചിത്രമായ പരീക്ഷണത്തിന്റെ പേരിൽ തോറ്റുപോകുന്നു ഇന്നലെ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്സ് മത്സരത്തിൽ സംഭവിച്ചത് അതാണ്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത രാജസ്ഥാൻ ബൗളേഴ്സ് തുടക്കം മുതൽ വളരെ മോശമായാണ് ബോളെറിഞ്ഞത്.

ഇന്നലെ സഞ്ജു സാംസൺ എന്ന ക്യാപ്റ്റൻ ബൗളേഴ്സിനേ ഉപയോഗിച്ചതിലെ അപാകതകൾ സ്കോർ നിയന്ത്രണം വിട്ടുയരാൻ കാരണമായി. ആറാം ഓവറിൽ ഓവറിൽ ക്യാച്ചിൽനിന്നും രക്ഷപെട്ടു സിമ്രാൻ സിങ് അതേ ബൗളറായ ജേസൺഹോൾഡറേ വീണ്ടും കൊണ്ടുവരുന്നത് പത്താം ഓവറിലും, ആ ഓവറിൽ പ്രഭ്സിമ്രാൻസിങ് വീണു. പത്തോവറിനു മുമ്പ് ഡെപ്ത്ത് ഓവറുകൾ എറിയയേണ്ട ബോൾട്ടിനെ വീണ്ടും കൊണ്ടുവന്നതും നാലോവറുകൾ നേരത്തെ തീർക്കുന്നു പരിചയസമ്പന്നനല്ലാത്ത ആസിഫിൻ്റെ ഓവറുകൾ സൂക്ഷിക്കുക.

ഇതെല്ലാം അവസാനം സ്കോർ ഉയരത്തിൽ കാരണമായി. അടുത്തത് ടീം മാനേജ്മെന്റിന്റെ അവസരമായിരുന്നു. വിരലിനു പരിക്കേറ്റ ബട്ട്ലർക്കുപകരം ആർ അശ്വിൻ ഓപ്പണറായി വരുന്നു 100 % പരാജയപ്പെടുന്നു. ദേവ് ദത്ത് പടിക്കൽ എന്ന മറ്റൊരു ഓപ്പണർ ടീമിൽ ഉള്ളപ്പോഴാണ് ഈ വിചിത്രമായ ആചാരങ്ങൾ മധ്യനിരയിൽ പടിക്കൽ താൻ എന്തിനാണ് ടീമിൽ എന്ന ചോദ്യം ഉന്നയിച്ചു ബോളുകൾ തീർക്കുന്ന ജോലി ഭദ്രമായി ചെയ്തു ഓപ്പൺ ചെയ്യിച്ചിരുന്നെങ്കിൽ അബദ്ധം പറ്റി വല്ല ഫോറോ മറ്റോ കിട്ടിയിരുന്നെങ്കിൽ ടീം ജയിച്ചു കയറുമായിരുന്നു.

ഓപ്പൺ ചെയ്തു പൂജ്യനായ അശ്വിൻ കളഞ്ഞ 4 ബോളും പടിക്കൽ മധ്യനിരയിൽ തപ്പിത്തടഞ്ഞ അരഡസൻ ബോളും കളിയുടെ വിധി നിർണ്ണയിക്കുന്നത് ഇന്നലെ അവസാനം കണ്ടു 197 റൺസ് എന്ന വിജയലക്ഷ്യം നേടാൻ നല്ലൊരു തുടക്കം അനിവാര്യമാണെന്ന് മനസിലാക്കുന്നതിൽ ടീം മാനേജ്മെന്റിന്റും ഡയറക്ടർ സംങ്കക്കാരയും പരാജയപ്പെടുന്നു.

എതിർ ദിശയിൽ മികച്ച ബൗളിംഗ് നിരയാണെന്ന കാര്യം വിസ്മരിച്ചു. അനാവശ്യമായി ബാറ്റിങ് ഓർഡറിൽ തിരിമറി നടത്തി ജയിക്കാമായിരുന്ന കളി തോൽക്കുമ്പോൾ പറഞ്ഞു പോകുന്നു. അവസാനം കളിക്കാൻ ഒരു ബോൾ ഉണ്ടായിരുന്നെങ്കിൽ എന്നു നിരാശപ്പെടുന്ന ഇംപാക്ട് താരം ജൂറെൽ നിരാശനായി റണ്ണൗട്ടായി മടങ്ങുന്ന ഹിറ്റ്മെയറും 5 റൺസിൻ്റെ തോൽവി അവകാശപ്പെടുന്നില്ല. കളി ഈവിധം കൈവിട്ടു പോകാൻ കാരണമായി സൂക്ഷിച്ചു വെച്ച ആസിഫിൻ്റെ പത്തൊൻപതാം ഓവർ സഞ്ജു മറക്കില്ല. ഡെപ്ത്ത് ഓവർ സ്പെഷ്യലിസ്റ്റ് ബോൾട്ടിന്റെ ഓവർ നേരത്തെ തീർത്ത മണ്ടൻ തീരുമാനവും മറക്കരുത്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി