മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് വ്യാഴാഴ്ച കമന്റേറ്ററും മുൻ ഇന്ത്യൻ ബാറ്ററുമായ ആകാശ് ചോപ്രയെ ടാഗ് ചെയ്തുകൊണ്ട് ഇട്ട ട്വീറ്റ് ചെയ്തു. തന്റെ ഫോള്ളോവെഴ്‌സും ആരാധകരും കൂടി കാണും അല്ലെ എന്നാണ് താരം ട്വീറ്റിൽ പൊള്ളാർഡ് ചോദിച്ചത്.
എന്നാൽ കുറച്ച് സമയം ആകുന്നതിന് മുമ്പ് തന്നെ പോളാർഡ് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തിനാണ് പൊള്ളാർഡ് ചോപ്രയെ ടാഗ് ചെയ്ത് ഇത്തരമൊരു ട്വീറ്റ് ചെയ്തത് എന്ന് വ്യക്തമല്ല. എന്നാലും നിരന്തരം താരങ്ങളെ വിമർശിച്ച് ട്വീറ്റ് ചെയ്യുന്ന ആകാശ് ചോപ്രയ്ക്കിട്ട് പൊള്ളാർഡ് ഒരു കൊട്ട് കൊടുത്തത് ആണെന് ഇതിലൂടെ മനസിലാക്കാം.
മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും മോശം സീസണിൽ അവരെയും പൊള്ളാർഡിനെയും ഏറ്റവും കൂടുതൽ വിമർശിച്ച ആളാണ് ആകാശ് ചോപ്ര.
നമ്മൾ കീറോൺ പൊള്ളാർഡിന്റെ അവസാനത്തെ വർഷം കണ്ടതായി ഞാൻ കരുതുന്നു. നിലനിർത്തിയില്ലെങ്കിൽ ആറ് കോടി രൂപ അതിലൂടെ മുംബൈക്ക് ലഭിക്കും . മുരുകൻ അശ്വിനെയും (1.6 കോടി രൂപ) അവർ ഒഴിവാക്കും . ജയദേവ് ഉനദ്കട്ടിനെക്കുറിച്ച് (1.3 കോടി രൂപ) എനിക്ക് ഉറപ്പില്ല, പക്ഷേ അവർക്ക് തീർച്ചയായും ടൈമൽ മിൽസിനോട് (1.5 കോടി രൂപ) ബൈ ബൈ പറയാൻ കഴിയും.” ഇതാണ് ചോപ്ര പറഞ്ഞത്. കൂടാതെ പൊള്ളാർഡിന്റെ പല മത്സരങ്ങൾക്ക് ശേഷവും മുൻ താരം അഭിപ്രായം പറയുമായിരുന്നു.
അടുത്തിടെ അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ച 35 കാരനായ പൊള്ളാർഡ്, തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് നടത്തിയതെന്ന് പറയാം. 11 ഐപിഎൽ 2022 മത്സരങ്ങൾ കളിച്ച അദ്ദേഹം 14.40 ശരാശരിയിലും 107.46 സ്ട്രൈക്ക് റേറ്റിലും 144 റൺസ് മാത്രമാണ് നേടിയത്.