Ipl

ഈ രീതിയിൽ ആണെങ്കിൽ നിങ്ങളോടൊപ്പം ബാറ്റ് ചെയ്യാനാവില്ല’ കോഹ്‌ലിയോട് തുറന്ന് പറഞ്ഞ് മാക്സ്‌വെൽ

ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 13 റണ്‍സിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി . ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. എന്നാൽ ഏഴാം തോൽവിയോടെ ചെന്നൈയുടെ പ്രതീക്ഷകൾ മങ്ങി. മത്സരത്തിന് പിന്നാലെ ബാംഗ്ലൂർ താരം ഗ്ലെൻ മാക്സ്‌വെലും വിരാട് കോഹ്‌ലിയും തമ്മിലുള്ള ഉള്ള സംഭാഷണം ചിരിപടർത്തി.

മത്സരത്തിൽ മാക്‌സ്‌വെൽ മൂന്നു റൺസുമായി റണ്ണൗട്ടാകുകയായിരുന്നു. കൊഹ്‌ലോ ആയിരുന്നു ആ സമയത്ത് അപ്പുറത്തെ എൻഡിൽ ഉണ്ടായിരുന്നത്.

‘എനിക്ക് നിങ്ങളോടൊപ്പം ബാറ്റു ചെയ്യാൻ കഴിയില്ല. നിങ്ങൾ വളരെ വേഗത്തിൽ ഓടുന്നു, വളരെ വേഗത്തിൽ. നിങ്ങൾക്ക് ഒരു റൺസും രണ്ടു റൺസുമൊക്കെ ലഭിക്കും, എനിക്കില്ല.’– ആർസിബി പങ്കുവച്ച വിഡിയോയിൽ മാക്സ്‌വെൽ പറയുന്നു.’

ഇന്നലത്തെ മത്സരത്തിലും കോഹ്‌ലിയുടെ മെല്ലപ്പോക്ക് ചർച്ചാവിഷയമായി. മത്സരം ജയിച്ചാൽ മാത്രം ട്രോളുകളിൽ നിന്ന് രക്ഷപെട്ടു എന്ന് മാത്രം.

എന്തായാലും ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ മാത്രമേ പ്ലേ ഓഫിൽ എത്താൻ ബാംഗ്ലൂരിന് സാധിക്കൂ.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം