ബി.സി.സി.ഐ യിലെ ഒരാളെയും നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ക്യാപ്റ്റനാകാനാവില്ല ; ഹര്‍ഭജന്റെ വെളിപ്പെടുത്തല്‍

ബിസിസിഐ യില്‍ ആരെയും പരിചയം ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ ടീമിന്റെ നായകനാകാന്‍ കഴിഞ്ഞില്ലെന്ന് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. മുംബൈ ഇന്ത്യന്‍സിനെ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച തനിക്ക് ക്യാപ്റ്റന്‍സി മികവുണ്ടെന്ന് സ്വയം അറിയാവുന്ന കാര്യമാണെങ്കിലും നായകനാകാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള എന്റെ ചാംപ്യന്‍സ് ലീഗ് കിരീടവിജയത്തെക്കുറിച്ചും ക്യാപ്റ്റന്‍സിയെക്കുറിച്ചും ആരും സംസാരിക്കാറില്ല. ദശീയ ക്യാപ്റ്റനാവണമെങ്കില്‍ ബിസിസിഐ യില്‍ ആരെങ്കിലും പേര് നിര്‍ദേശിക്കേണ്ടതുണ്ട്. ബിസിസഐ യിലെ ആരേയും പരിചയമില്ലാത്തതിനാല്‍ അതിന് സാധ്യതയില്ല. ഏതെങ്കിലുമൊരാളുടെ ഫേവറിറ്റുകളുടെ കൂട്ടത്തില്‍ നിങ്ങള്‍ ഇല്ലെങ്കില്‍ ക്യാപ്റ്റന്‍സി പോലെയുള്ള പദവികള്‍ ലഭിക്കില്ല. ക്യാപ്റ്റനാണോ അല്ലയോ എന്നതു വലിയൊരു കാര്യമല്ല. എനിക്കു ഇക്കാര്യത്തില്‍ പശ്ചാത്താപവുമില്ല. കളിക്കാരന്നെ നിലയില്‍ സ്വന്തം രാജ്യത്തെ സേവിക്കാനായതില്‍ സന്തോഷവാനാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. അടുത്തിടെയാണ് അദ്ദേഹം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചത്.

ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയ്ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച സ്പിന്‍ മാന്ത്രികനായിരുന്നു ഹര്‍ഭജന്‍ സിങ്. നാട്ടിലും വിദേശത്തും ഒരുപാട് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം ഇന്ത്യക്കു വേണ്ടി റെഡ്ബോള്‍, വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ കാഴ്ചവച്ചിട്ടുണ്ട്. ഇതിഹാസ സ്പിന്നറുടെ പദവിയില്‍ വരെയെത്തിയിട്ടും ഹര്‍ഭജന് ഒരിക്കല്‍പ്പോലും ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുമായി തനിക്ക് ഒരു പിണക്കവുമില്ലെന്നു അദ്ദേഹം വ്യക്തമാക്കി.

Latest Stories

'ഇന്ദിര ഗാന്ധി എന്തിനാണ് 90,000ത്തിലധികം പാകിസ്ഥാൻ സൈനികരെ വിട്ടയച്ചത്?'; കാരണങ്ങൾ വ്യക്തമാക്കി റെജിമോൻ കുട്ടപ്പന്റെ പോസ്റ്റ്

'വെടിനിര്‍ത്തല്‍ ധാരണയെ കുറിച്ച് ചര്‍ച്ച ചെയ്യണം, ഇന്ത്യ പാക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണം'; കോൺഗ്രസ്

രജനികാന്ത് കോഴിക്കോട്ടേക്ക്, ജയിലർ-2 ചിത്രീകരണം കനത്ത സുരക്ഷയിൽ

IND VS ENG: രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും..., കോഹ്‌ലിക്ക് പകരം ടീം പരിഗണിക്കുക പണ്ട് ചവിട്ടി പുറത്താക്കിയവനെ; അർഹിച്ച അംഗീകാരമെന്ന് ആരാധകർ

ആരും ഇങ്ങനെയാെന്ന് മുമ്പ് എനിക്ക് ഓഫർ ചെയ്തി‌ട്ടില്ല, അത്രയും പുരുഷന്മാരുടെ മുന്നിൽ ഞാൻ വിറയ്ക്കുകയായിരുന്നു: സാമന്ത

കശ്മീരില്‍ സമാധാനം ആഗ്രഹിക്കുന്ന ട്രംപിന്റെ ലക്ഷ്യമെന്ത്? അമേരിക്കന്‍ ഇടപെടലിന് പിന്നില്‍ ബില്യണ്‍ ഡോളറുകളുടെ ഈ ബിസിനസുകള്‍

'നേതൃമാറ്റം കൊണ്ട് പിണറായിയെ താഴെയിറക്കാൻ കഴിയില്ല, ജനങ്ങളിൽ നിന്നും കോൺഗ്രസ് അകലുന്നു'; ടി പി രാമകൃഷ്ണൻ

ആശങ്കാജനകമായ ഒരു രഹസ്യവിവരം അമേരിക്കയ്ക്ക് ലഭിച്ചു, ഉടൻ ഇടപെട്ടു; വെടിനിർത്തലിലേക്ക് നയിച്ചത് മോദി- വാൻസ് ചർച്ചയെന്ന് ട്രംപ് ഭരണകൂടം

ഭൂരിഭാഗം ചിത്രങ്ങൾക്കും ലഭിക്കുന്നത് തിയേറ്റർ വരുമാനം മാത്രം; വഞ്ചനയ്ക്ക് വിധേയരായി തുടരേണ്ടവരല്ല; നിർമാതാക്കൾക്ക് കത്തയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

INDIA VS PAKISTAN: അവന്മാരെ കിട്ടിയാൽ അടിച്ചാണ് ശീലം, പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി വിരേന്ദർ സെവാഗ്; നായയയുടെ വാൽ...; കുറിപ്പ് ചർച്ചയാകുന്നു