അവന്റെ മാസ് തിരിച്ചുവരവ് നിങ്ങൾക്ക് ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ കാണാം, സർപ്രൈസ് പ്രതീക്ഷിക്കുക; ബുംറയുടെ വാക്കുകളിൽ ആരാധകർക്ക് ആവേശം

2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ എയ്‌സ് പേസർ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തുമെന്ന് ടീം ഇന്ത്യ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ സൂചന നൽകി. നാളെ (നവംബർ 22, വെള്ളി) പെർത്തിൽ നാളെ ആരംഭിക്കുന്ന ജനുവരി ആദ്യവാരം വരെ നീളുന്ന അഞ്ച് ടെസ്റ്റുകളുടെ പോരാട്ടത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും .

കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് 2023 ഏകദിന ലോകകപ്പ് മുതൽ ഷമി ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ചിട്ടില്ല. എന്നിരുന്നാലും, മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിനായി ഏഴ് വിക്കറ്റ് വീഴ്ത്തി 34-കാരൻ മത്സര ക്രിക്കറ്റിലേക്ക് ആവേശകരമായ തിരിച്ചുവരവ് നടത്തി ആരാധകർക്ക് സന്തോഷം സമ്മാനിച്ചു.

ഓപ്പണിംഗ് ടെസ്റ്റിൽ റെഗുലർ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പകരം ടീമിനെ നയിക്കുന്ന ബുംറ, ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ഓപ്പണറിനുള്ള പ്ലേയിംഗ് ഇലവനെക്കുറിച്ചും ഷമിയുടെ തിരിച്ചുവരവെക്കുറിച്ചും സംസാരിച്ചു. ബുംറ പറഞ്ഞു

“ഞങ്ങൾ ഞങ്ങളുടെ കോമ്പിനേഷൻ അന്തിമമാക്കി. നാളെ നിങ്ങൾക്കത് മനസ്സിലാകും. ഷമി ഒരു അവിഭാജ്യ ഘടകമാണ്, മാനേജ്മെൻ്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു. എല്ലാം ശരിയാണെങ്കിൽ, നിങ്ങൾക്ക് അവനെയും കാണാൻ സാധിക്കും”

പെർത്തിൽ നാളെ നടക്കുന്ന പോരാട്ടത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ:

“ഞങ്ങൾ തയ്യാറാണ്. ഞങ്ങൾ നേരത്തെ വന്ന് WACA യിൽ പരിശീലനം നേടി. എന്തായാലും നല്ല ഒരു മത്സരം തന്നെ കാണാം” ബുംറ കൂട്ടിച്ചേർത്തു.

2022ൽ എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ടെസ്റ്റിൽ ഒരു തവണ മാത്രമാണ് ബുംറ ഇന്ത്യയെ നയിച്ചത്. ആ മത്സരത്തിൽ ഭൂരിഭാഗവും ആധിപത്യം പുലർത്തിയെങ്കിലും, ഇന്ത്യ മത്സരത്തിൽ പരാജയപെട്ടു.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം