ഇന്ത്യൻ ബാറ്റിംഗ് സെൻസേഷൻ ശുഭ്മാൻ ഗില്ലിന്റെ സമീപകാല മോശം പ്രകടനം ആരാധകരെ വളരെയധികം അസ്വസ്ഥരാക്കിയിരുന്നു. മുൻ ഓപ്പണർ വസീം ജാഫർ താരത്തിന്റെ മോശം പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയും താരത്തിന് ഉപദേശം നൽകുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ പ്രീമിയർ ലീഗിലും ഈ വര്ഷം തുടക്കത്തിൽ ഇന്ത്യക്കായി കളിച്ച മത്സരങ്ങളിലും എല്ലാം മികച്ച പ്രകടനം നടത്തിയിരുന്ന താരം വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ മൂന്ന് ഫോര്മാറ്റിലും നിരാശപ്പെടുത്തി.
ESPN Cricinfo-യിൽ സംസാരിക്കുന്ന ജാഫർ, വേഗത കുറഞ്ഞ വെസ്റ്റ് ഇന്ത്യൻ ട്രാക്കുകളിൽ മികച്ച പ്രകടനം നടത്തുന്ന ഗില്ലിന്റെ പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചു. അഹമ്മദാബാദ് പോലെ ബാറ്റിംഗിന് അനുകൂലമായ ട്രാക്കിൽ യദേഷ്ടം റൺ വാരി കൂട്ടുന്ന ഗിൽ ശൈലി ലോകത്തിന്റെ എല്ലാ കോണുകളിലും നടക്കില്ല എന്നും താരം സഹചര്യങ്ങളോട് പൊരുത്തപ്പെട്ട് കളിക്കണം എന്നും ഉപദേശമായി പറയുകയാണ് ശുഭ്മാൻ ഗിൽ.
ശ്രദ്ധേയമായ ഒരു സ്ഥിതിവിവരക്കണക്ക് ഗില്ലിന്റെ ടി20 പ്രകടനത്തിന് അടിവരയിടുന്നു. അഹമ്മദാബാദിൽ 87.25 ശരാശരിയിലും 177.15 സ്‌ട്രൈക്ക് റേറ്റിലും 698 റൺസാണ് അദ്ദേഹം നേടിയത്. എന്നാൽ മറ്റ് വേദികളിൽ , അദ്ദേഹത്തിന്റെ ശരാശരി 127.72 സ്ട്രൈക്ക് റേറ്റിൽ 27.33 ആയി കുറയുന്നു.
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ ഗില്ലിന്റെ മോശം ഫോം തുടരുകയാണ്. 55.17 സ്‌ട്രൈക്ക് റേറ്റിൽ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 16 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി മാത്രം നേടിയ അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകൾ ടെസ്റ്റ്, ഏകദിന പരമ്പരകളിലും കണ്ടു.
ജാഫർ ഗില്ലിന്റെ കളി ശൈലിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ “ഗിൽ ആദ്യ പന്തിൽ തുടങ്ങുന്ന ആളല്ല. അവൻ കളിക്കാൻ സമയം എടുക്കുന്നു . നല്ല പേസ് ബോളിങ് ട്രാക്കിൽ അവൻ നല്ല രീതിയിൽ ബുദ്ധിമുട്ടുന്നു. അത് പരിഹരിക്കണം.”
ന്യൂസിലൻഡിനെതിരായ ടി20 ഐ സെഞ്ച്വറി, ഏകദിന ഡബിൾ സെഞ്ച്വറി തുടങ്ങിയ ശ്രദ്ധേയമായ സമീപകാല നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും, ഗില്ലിന്റെ നിലവിലെ ഫോം ആശങ്കകൾ ഉയർത്തുന്നു, പ്രത്യേകിച്ച് ലോകകപ്പ് വരാനിരിക്കെ. ടൂർണമെന്റിനായി ടീം ഇന്ത്യ ഒരുങ്ങുമ്പോൾ വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നത് ഗില്ലിന് നിർണായകമാണ്.