'നീ ക്രിക്കറ്റ് കളിക്കുന്നതിനേക്കാളും നല്ലത് നാടകത്തില്‍ ചേരുന്നതാണ്'; പാകിസ്ഥാന്‍ താരത്തിനെതിരെ വസീം അക്രം

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം അബ്ദുല്ല ഷഫീഖിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക് ഇതിഹാസ താരം വസീം അക്രം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലഹോര്‍ ക്വാലാന്‍ഡേഴ്‌സും ഇസ്‌ലാമബാദ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിനിടെ ക്യാച്ചെടുത്ത താരത്തിന്റെ അതിരുവിട്ട ആഘോഷ പ്രകടനമാണ് അക്രത്തെ ചാടിപ്പിച്ചത്.

ഒരു സംശയവുമില്ല അതു നല്ല ക്യാച്ചായിരുന്നു. പക്ഷേ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ 36 ക്യാച്ചുകള്‍ പാഴാക്കിയതിന് ആരാണ് ഉത്തരവാദി? അതിന് ആരാണു മറുപടി പറയുക? അബ്ദുല്ല ഷഫീഖ് ക്രിക്കറ്റില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാളും നാടകത്തില്‍ ചേരുന്നതാണു നല്ലത്- വസിം അക്രം പറഞ്ഞു.

അക്രത്തിന്റെ വാക്കുകളോട് പ്രതികരിച്ച് ഷഫീഖ് രംഗത്തുവന്നു. അത് അദ്ദേഹത്തിന്റെ നിലപാടാണ്. അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടുള്ള ആളാണ്. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ സാധിക്കും. ഒന്നും ആലോചിച്ചിട്ടല്ല അങ്ങനെ ആഘോഷിച്ചത്. മത്സരത്തിന്റെ വാശിയേറിയ സാഹചര്യത്തില്‍ അതു സംഭവിച്ചുപോയതാണ്- താരം പറഞ്ഞു.

അബ്ദുല്ല ഷഫീഖിനെതിരെ അടുത്തിടെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയെന്നോളം വിരല്‍ ചുണ്ടത്തുവച്ചായിരുന്നു താരം ക്യാച്ച് ആഘോഷിച്ചത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍