നീ അന്ത പക്കം പോടാ, നീ ഇന്ത പക്കം പോടാ; ബംഗ്ലാദേശിന്റെ ഫീൽഡിങ് സെറ്റ് ചെയ്ത് ഋഷഭ് പന്ത്

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് കളിക്കളത്തിലെ തമാശ നിമിഷങ്ങൾക്ക് പേരുകേട്ട ആളാണ്. പന്ത് വിക്കറ്റ് കീപ്പ് ചെയ്യുമെന്ന സമയത്ത് സ്വന്തം ടീമിനും എതിർ ടീമിനും ഒരു പോലെ എന്റർടൈന്റ്‌മെന്റ് സമ്മാനിക്കാറുണ്ട്. നിലവിൽ ബംഗ്ലാദേശിന് എതിരായ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ പന്ത് ബാറ്റിംഗിനൊപ്പം തന്റെ രസകരമായ മികവ് ഫീൽഡിൽ കാണിച്ചു.

മൂന്നാം ദിനം കളിക്കിടെ ബംഗ്ലാദേശിനായി ഫീൽഡ് സെറ്റ് ചെയ്ത് റിഷഭ് പന്ത് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിക്കുകയാണ് ചെയ്തത്. ബാറ്റിംഗിനായി ഗാർഡ് എടുക്കുന്നതിനിടെ തൻറെ ലെഗ് സൈഡിൽ ഒരു ഫീൽഡറെ ഇടൂ എന്ന് പന്ത് ബംഗ്ലാദേശ് ബൗളറോട് പറയുകയായിരുന്നു. ലെഗ് സൈഡിൽ ഒരാൾ കുറവാണെന്നും ഒരാളെ ഇവിടെ നിർത്തൂവെന്നും റിഷഭ് പന്ത് പറഞ്ഞു. പന്ത് പറഞ്ഞതുപോലെ ഒരു ഫീൽഡറെ ബംഗ്ലാദേശ് ലെഗ് സൈഡിൽ നിർത്തുകയും ചെയ്തു. പണ്ട് ധോണി ഇത്തരത്തിൽ ഒരു മത്സരത്തിൽ എതിർ ടീമിന്റെ ഫീൽഡ് സെറ്റ് ചെയ്തിട്ടുണ്ട്.

മത്സരത്തിലേക്ക് വന്നാൽ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യ മികച്ച നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 376 റൺസിന് മറുപടിയ്ക്കിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ പേസർമാർ പിടിച്ച് കെട്ടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു കൂടുതൽ അപകടകാരി. ബംഗ്ലാദേശ് 149 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്തായപ്പോൾ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യ 148 – 3 എന്ന നിലയിലാണ്. നിലവിൽ ഇന്ത്യക്ക് 432 റൺ ലീഡ് ഉണ്ട്.

ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചപ്പോൾ 227 റൺ ലീഡ് ഉണ്ടായിരുന്ന ഇന്ത്യ കൂറ്റൻ ലീഡ് എന്ന ലക്ഷ്യത്തിൽ തന്നെയാണ് ഇറങ്ങിയത്. ആദ്യ ഇന്നിങ്സിലെ പോലെ തന്നെ രോഹിത് നിരാശപ്പെടുത്തി 5 റൺ എടുത്ത് മടങ്ങിയപ്പോൾ ജയ്‌സ്വാൾ 10 റൺ എടുത്ത് പുറത്തായി. ഗില്ലിനൊപ്പം ചേർന്ന കോഹ്‌ലിമികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ ആയിരുന്നു പുറത്താക്കൽ. തെറ്റായ എൽബിഡബ്ല്യൂ തീരുമാത്തിൽ പുറത്താകുമ്പോൾ അതിന് റിവ്യൂ കൊടുക്കാൻ കോഹ്‌ലിക്ക് അവസരം ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം അത് ചെയ്യാതെ 17 റൺ എടുത്ത് മടങ്ങി. നിലവിൽ 86 റൺസുമായി ഗില്ലും 82 റൺസുമായി പന്തുമാണ് ക്രീസിൽ ഉള്ളത്.

Latest Stories

3,000 പൗണ്ട് വിലയുള്ള കൊക്കെയ്നുമായി മുൻ ആഴ്‌സണൽ താരം പിടിയിൽ

സംഗീതം ഇനി എഐ വക; എഐ സംഗീതം മാത്രമുള്ള ചാനലുമായി രാം ഗോപാല്‍ വര്‍മ്മ

എൽ ക്ലാസിക്കോയുടെ ചരിത്രവും രാഷ്ട്രീയവും

'വയനാട്ടിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും കൊലപ്പെടുത്തി'; പരാതിയുമായി നേപ്പാള്‍ സ്വദേശിനിയായ യുവതി

'ഞാന്‍ അവര്‍ക്ക് ഒരു പ്രശ്നമായി മാറി'; ഡല്‍ഹി വിട്ടിറങ്ങാനുള്ള കാരണം വെളിപ്പെടുത്തി റിക്കി പോണ്ടിംഗ്

സെറ്റുകളില്‍ ടോയ്‌ലെറ്റ് വേണം, പരാതി പറഞ്ഞതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെടരുത്: ഐശ്വര്യ രാജേഷ്

ചിക്കന്‍ കറിയില്‍ 'ഫ്രഷ്' പുഴുക്കള്‍; കട്ടപ്പനയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍; ഹോട്ടല്‍ അടപ്പിച്ച് ആരോഗ്യ വിഭാഗം

സഞ്ജുവിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇനി എന്ത് പറയാന്‍ സാധിക്കും?; ചോദ്യവുമായി ശ്രേയസ് അയ്യര്‍

നിന്റെ ശബ്ദത്തില്‍ കാമമുണ്ട്, പ്രണയിച്ചു പോകും എന്ന് പറഞ്ഞാണ് വൈരമുത്തു ഗായികമാരെ വിളിക്കാറ്..; ആരോപണവുമായി സുചിത്ര

ഗംഗാവലിപ്പുഴയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് ഈശ്വർ മാൽപെ; കണ്ടെത്തിയത് 15 അടി താഴ്ചയില്‍ നിന്ന്