ഒടുവിൽ നിനക്ക് അത് സാധിച്ചല്ലോ, നായകനെക്കാൾ സന്തോഷത്തിൽ ഹാർദിക് പാണ്ഡ്യാ; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

ദക്ഷിണാഫ്രികക്ക് നാല് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ തൻ്റെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ആദ്യമായി ടോസ് കിട്ടിയതിന്റെ ആശ്ചര്യം പ്രകടിപ്പിച്ച് ഹാർദിക് പാണ്ഡ്യാ. ഇന്നലെ ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ തുടർച്ചയായി മൂന്ന് ടോസ് നഷ്‌ടപ്പെട്ടതിന് ശേഷം സൂര്യകുമാർ യാദവ് ആദ്യമായി ടോസ് ജയിച്ചതിന് പിന്നാലെയാണ് ഹാർദിക് സന്തോഷം പ്രകടിപ്പിച്ചത്.

ടോസിനായി ഇരു ടീമുകളുടെയും നായകൻമാർ മധ്യനിരയിൽ ഇറങ്ങിയപ്പോൾ, ഹാർദിക് പാണ്ഡ്യ പുറകിൽ പരിശീലനം നടത്തുകയായിരുന്നു. എയ്ഡൻ മാർക്രം കോയിൻ വായുവിലേക്ക് എറിഞ്ഞപ്പോൾ, സൂര്യകുമാർ യാദവ് ടെയ്ൽസ് വിളിച്ചു. ആദ്യമായിട്ട് നായകന് ടോസ് കിട്ടിയ സന്തോഷം പ്രകടിപ്പിച്ച ഹാർദിക് കാണിച്ച ആവേശം അടങ്ങിയ വീഡിയോ ഇപ്പോൾ വൈറലാണ്.

എന്തായാലും ടോസ് നേടിയ സൂര്യകുമാർ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യിൽ ഇന്ത്യ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ജൊഹന്നാസ്ബർഗിൽ നടന്ന നടന്ന മത്സത്തിൽ 135 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തിലക് വർമ (120), സഞ്ജു സാംസൺ (109) എന്നിവരുടെ കരുത്തിൽ 283 റൺസാണ് അടിച്ചെടുത്തത്. ഇരുവരും പുറത്താവാതെ നിന്നു. മറപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ 148ന് എല്ലാവരും പുറത്തായി.

എന്തായാലും ഇന്ത്യയുടെ ഭാവി സുരക്ഷിതം ആണെന്നുള്ള സൂചന എന്തായാലും ഈ പ്രകടനം നമുക്ക് കാണിച്ച് തന്നിട്ടുണ്ട്.

Latest Stories

ഈ സീസൺ തൂക്കും എന്ന് ഉറപ്പിച്ച് തന്നെ, പുതിയ നായകനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്; വീഡിയോ പങ്കുവെച്ച് ടീം

പൊലീസിന്റെ ലഹരി വേട്ട; കൊല്ലത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കിരീടം ആർക്ക്? ബസൂക്കയ്ക്ക് ഒപ്പം 'ആലപ്പുഴ ജിംഖാന'യും ഏപ്രിലിൽ തിയേറ്ററുകളിലേക്ക്..

IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് കാണിച്ചത് വമ്പൻ മണ്ടത്തരം, ആ താരം പണി കൊടുക്കാൻ സാധ്യത: സുബ്രമണ്യൻ ബദരീനാഥ്

ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ; ലൈംഗികതിക്രമങ്ങൾ യുദ്ധതന്ത്രമായി ഉപയോഗിക്കുന്നു: ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്

കൊല്ലത്ത് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തി; കുട്ടി എത്തിയത് തിരൂർ റെയിൽവെ സ്റ്റേഷനിൽ

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; പിടിയിലായവരിൽ എസ്എഫ്ഐ നേതാവും

പണ്ട് ഏവരും വാഴ്ത്തിപ്പാടിയവൻ, ഇന്ന് പേര് പോലും എല്ലാവരും മറന്ന് പോയി; ഈ ഐപിഎല്ലിൽ അവൻ മിന്നിക്കും: ആകാശ് ചോപ്ര

നീയൊക്കെ എന്ത് മണ്ടത്തരമാണ് കാണിച്ചത്, ഇങ്ങനെയാണോ അവന്മാരെ പുറത്താകുന്നത്, അതിനൊരു രീതിയില്ലേ: സയീദ് അജ്മൽ

മാർക്ക് സക്കർബർഗ് വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്