നിങ്ങള്‍ ഇന്ത്യയ്ക്ക് അരശതമാനം വിജയസാദ്ധ്യത കല്‍പ്പിച്ചുനല്‍കൂ..., അവന്‍ ആ കണക്കിനെ സെക്കന്റുകള്‍ കൊണ്ട് നശിപ്പിക്കും...!

”ടെലിവിഷന്‍ സ്‌ക്രീനിലേയ്ക്ക് നോക്കൂ. അവിടെ ഈ മാച്ചിനെക്കുറിച്ചുള്ള വിന്‍ പ്രെഡിക്ടര്‍ കാണാം. ഇന്ത്യയ്ക്ക് 8% വിജയസാദ്ധ്യത മാത്രമാണ് വിദഗ്ദര്‍ പ്രവചിക്കുന്നത്. എനിക്ക് ഇത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു…!”

മുന്‍ പാകിസ്ഥാനി ഫാസ്റ്റ് ബോളറായ വഖാര്‍ യൂനീസ് കമന്ററി ബോക്‌സിലൂടെ ഈ വരികള്‍ പറഞ്ഞുവെയ്ക്കുമ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ വിജയത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. അവര്‍ക്ക് 36 പന്തുകളില്‍നിന്ന് 40 റണ്ണുകള്‍ മാത്രമാണ് വേണ്ടിയിരുന്നത്. പാകിസ്ഥാന്റെ സ്റ്റാര്‍ ബാറ്ററായ മൊഹമ്മദ് റിസ്വാന്‍ ക്രീസില്‍ നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു.

റിസ്വാന്‍ നല്‍കിയ അനായാസമായ ക്യാച്ച് ശിവം ദുബേ തുലച്ചിരുന്നു. ആ ഗുരുതരമായ പിഴവ് ഇന്ത്യയെ ശരിക്കും വേട്ടയാടാന്‍ തുടങ്ങിയിരുന്നു. അടുത്ത നിമിഷത്തില്‍ കഥ മാറി. റിസ്വാന്‍ കൂടാരത്തില്‍ തിരിച്ചെത്തി! ഒരു തകര്‍പ്പന്‍ ഇന്‍സ്വിംഗര്‍ റിസ്വാന്റെ ഡിഫന്‍സ് ഭേദിച്ച് അകത്തുകയറി ന്യൂയോര്‍ക്കിലെ കാണികള്‍ ആവേശത്താല്‍ ആര്‍ത്തുവിളിച്ചു- ബുംറ…! ജസ്പ്രീത് ബുംറ

ബുംറ നിശബ്ദനായി പ്രഖ്യാപിക്കുകയായിരുന്നു- ”റിസ്വാനെ ഞാന്‍ നേരത്തേ തന്നെ പുറത്താക്കേണ്ടതായിരുന്നു. പക്ഷേ ദുബേ എന്നെ പിന്തുണച്ചില്ല. ഇത്തവണ എനിക്ക് ആരുടെയും സഹായം വേണ്ട! റിസ്വാന്റെ ഓഫ്സ്റ്റംമ്പ് ഞാന്‍ എടുത്തിട്ടുണ്ട്…”

റിസ്വാന്റെ വിക്കറ്റ് വീണപ്പോഴും ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. വിന്‍ പ്രെഡിക്ടര്‍ പ്രകാരം, പാകിസ്ഥാന് 84% വിജയസാദ്ധ്യതയുണ്ടായിരുന്നു! പക്ഷേ പത്തൊമ്പതാമത്തെ ഓവറില്‍ ബുംറ അവസാന ആണിയടിച്ചു. 12 പന്തുകളില്‍നിന്ന് 21 റണ്‍സ് സ്‌കോര്‍ ചെയ്താല്‍ പാകിസ്ഥാന് ജയിക്കാമായിരുന്നു. ആ ഘട്ടത്തില്‍ എന്തെല്ലാം ആയുധങ്ങളാണ് ബുംറ പ്രയോഗിച്ചത്!

ആദ്യം ഒരു ഓഫ്കട്ടര്‍. അതിനുശേഷം ഒരു സ്ലോ ബൗണ്‍സര്‍. പിന്നീടൊരു പേസ് ഓണ്‍ ഷോര്‍ട്ട് ഓഫ് എ ലെങ്ത്ത് ഡെലിവെറി.. പത്തൊമ്പതാം ഓവറില്‍ ബുംറ വഴങ്ങിയത് വെറും 3 റണ്‍സ്! ഇഫ്തിഖറിനെ പുറത്താക്കുകയും ചെയ്തു ബാക്കിയുള്ള ജോലി അര്‍ഷ്ദീപ് സിങ്ങ് നിര്‍വ്വഹിച്ചു.

ജയിക്കുമെന്നുറപ്പിച്ച കളി തോറ്റതിനുശേഷം മടങ്ങുമ്പോള്‍ പാകിസ്ഥാന്റെ ഫാസ്റ്റ് ബോളറായ നസീം ഷാ കണ്ണുനീര്‍ പൊഴിക്കുന്നുണ്ടായിരുന്നു. നസീമും അഫ്രീദിയും റൗഫും ആമിറും ചേര്‍ന്ന് ഇന്ത്യയെ കുഴിച്ചുമൂടുമെന്ന് പലരും പ്രവചിച്ചിരുന്നു. അവരുടെ തീയുണ്ടകളെക്കുറിച്ച് പ്രബന്ധങ്ങള്‍ രചിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ പാകിസ്ഥാനോട് നെഞ്ചുവിരിച്ച് പറയുന്നുണ്ട്- ”എതിര്‍ടീമിന്റെ ബാറ്റര്‍മാരെ കഴുകന്‍മാരെപ്പോലെ കടിച്ചുകീറുന്ന നാല് പേസര്‍മാര്‍ നിങ്ങള്‍ക്കുണ്ടാകും. എന്നാല്‍ നിങ്ങളുടെ ചിറകരിയാന്‍ ഞങ്ങള്‍ക്കൊരു ബുംറ മാത്രം മതി…” ഗ്യാങ്ങ് ആയി വരുന്നവന്‍ ഗ്യാങ്സ്റ്റര്‍. ഒറ്റയ്ക്ക് യുദ്ധം ജയിക്കുന്നവന്‍ മോണ്‍സ്റ്റര്‍! ദ റിയല്‍ മോണ്‍സ്റ്റര്‍ ബുംറ…

മത്സരശേഷം വഖാര്‍ യൂനീസ് അഭിപ്രായപ്പെട്ടു- ”ഇഫ്തിഖര്‍ ഔട്ടായത് ഒരു ഫുള്‍ടോസിലാണ്. എന്തുകൊണ്ടാണ് മോശം പന്തിനെ മുതലെടുക്കുന്ന കാര്യത്തില്‍ ഇഫ്തിഖര്‍ പരാജയപ്പെട്ടത്? അതിന്റെ ഉത്തരം ജസ്പ്രീത് ബുംറ എന്ന പേരാണ്. അയാളില്‍ നിന്ന് ഒരു ഫുള്‍ടോസ് ആരും പ്രതീക്ഷിക്കുന്നില്ല….!”

നിങ്ങള്‍ ഇന്ത്യയ്ക്ക് അരശതമാനം വിജയസാദ്ധ്യത കല്‍പ്പിച്ചുനല്‍കൂ. ബുംറ ആ കണക്കിനെ സെക്കന്റുകള്‍ കൊണ്ട് നശിപ്പിക്കും…! നിങ്ങള്‍ ബുംറയ്ക്ക് ഒരു വെള്ളപ്പന്ത് നല്‍കൂ. ഏത് റോമാ സാമ്രാജ്യവും അയാള്‍ തകര്‍ത്തെറിയും…

Latest Stories

'പാലക്കാട്' ഇടത് സരിൻ തന്നെ; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള