IPL 2025: "ആ കണക്ക് അങ്ങ് തീർത്തേക്ക് നടേശാ", ഇന്ന് നടക്കാൻ പോകുന്നത് അയ്യപ്പനും കോശിയും പോരാട്ടമെന്ന് ആരാധകർ; കോഹ്‌ലി കണക്ക് തീർക്കണം എന്ന് ആകാശ് ചോപ്ര

ഇന്ന് വൈകിട്ട് ഡൽഹി അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടുമ്പോൾ ആരാധകരെല്ലാം ഒരു പ്രതികാരകഥ കാണാൻ ഇരിക്കുകയാണ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരം ജയിപ്പിച്ച ശേഷം കർണാടക സ്വദേശി കൂടെയായ രാഹുൽ നടത്തിയ സെലിബ്രേഷന് ഇന്ന് ഡൽഹിയിൽ വെച്ച് ക്രിക്കറ്റ് രാജാവ് തന്റെ ബാറ്റ് കൊണ്ട് മറുപടി ചോദിക്കും എന്നാണ് ആരാധകരുടെ ആഗ്രഹം.

ഇതിനെ പറ്റി സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ ഓപ്പണർ കൂടെയായ ആകാശ് ചോപ്ര. യുട്യൂബ് ചാനലിൽ മത്സരത്തിന് മുന്നോടിയായുള്ള വീക്ഷണങ്ങൾക്ക് ഇടയിലാണ് ചോപ്ര കൗതുകമുണർത്തുന്ന സംഭവം ഓർത്തെടുത്ത്.

“ആരാണ് നിങ്ങളോട് ഒരു അപരിചിതനായി ഇവിടെ വരാൻ പറഞ്ഞത്, ഈ മൈതാനത്ത് അതിഥിയായി വരാൻ? ഈ സ്ഥലത്തിന്റെ ഭരണം ലഭിച്ച ഒരേയൊരു വ്യക്തി നിങ്ങളാണ്. ഇത് നിങ്ങളുടെ രാജ്യമാണ്, നിങ്ങൾ ഇവിടെ രാജാവായി വരണം. ബെംഗളൂരുവിൽ കെ.എൽ. രാഹുലിന്റെ കാന്താര ആഘോഷത്തിന് കണക്ക് നിങ്ങൾ തീർക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു ” ചോപ്ര പറഞ്ഞു.

“വിരാട് കോഹ്‌ലി ഡൽഹിയിലുണ്ടാകും, ഡൽഹി കോഹ്‌ലിയുടേതാണ്. എന്നിരുന്നാലും, കോഹ്‌ലി ഒരു വൃത്തം ഉണ്ടാക്കി ഇത് തന്റെ ഗ്രൗണ്ടാണെന്ന് പറയേണ്ടിവരും. രണ്ട് ടീമുകൾക്കും ഇത് ഒരു പ്രധാന മത്സരമാണ്. ആര് ജയിച്ചാലും യോഗ്യത നേടുന്നതിന് വളരെ അടുത്ത് എത്തും. കാരണം നിങ്ങൾക്ക് എട്ട് മത്സരങ്ങൾ മാത്രമേ ജയിക്കേണ്ടതുള്ളൂ. അതിനാൽ നിങ്ങൾ ഏതാണ്ട് അവിടെ എത്തും, ആർസിബി എവേ മത്സരങ്ങളിൽ തോൽക്കില്ല, എന്നും നാം കാണുന്നതാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മത്സരത്തിലേക്ക് വരുമ്പോൾ എട്ടു മത്സരത്തിൽ ആറ് വിജയവുമായി ഡൽഹി രണ്ടാം സ്ഥാനത്തും ഒമ്പത് മത്സരത്തിൽ ആറ് വിജയവുമായി ബാംഗ്ലൂർ മൂന്നാം സ്ഥാനത്തുമാണ്. ഇന്ന് വിജയിക്കുന്നവർ പ്ലേയോഫ്‌ യോഗ്യത ഏറെക്കുറെ ഉറപ്പിക്കും.

Read more