ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടത്തിയത്. ഇന്ത്യ മൂന്ന് സ്പിന്നർമാരുമായി സെലക്ടർമാർ മുന്നോട്ട് പോയതിനാൽ, വരാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് 2023-നുള്ള ഇന്ത്യയുടെ പ്രാഥമിക ടീമിൽ ഇടം നേടുന്നതിൽ സൂപ്പർ താരം രവിചന്ദ്രൻ അശ്വിന് പരാജയപ്പെട്ടു. ഇതിന് മുമ്പ് 2011 മുതൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സ്ഥിര സാന്നിധ്യം ആയിരുന്നു അശ്വിൻ.
തന്റെ നീണ്ട കരിയറിൽ നിരവധി ഉയർച്ച താഴ്ചകൾ നേരിട്ടതിനെക്കുറിച്ച് അശ്വിൻ അടുത്തിടെ സംസാരിച്ചു. തനിക്ക് ക്രിക്കറ്റിനോട് താൽപ്പര്യമുണ്ടെന്നും ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം അത് നൽകാൻ തയ്യാറാണെന്നും വെറ്ററൻ സ്പിന്നർ പറഞ്ഞു. “ഞാൻ കഴിഞ്ഞ 14-15 വർഷമായി ടീം ഇന്ത്യയ്‌ക്കായി കളിക്കുന്നു. എനിക്ക് ഒരുപാട് മികച്ച നിമിഷങ്ങൾ ഉണ്ടാക്കാൻ പറ്റിയിട്ടുണ്ട് . പരാജയങ്ങളുടെ ഭാഗമായിട്ടുണ്ട് ഞാൻ ഒരുപാട് തവണ. അന്ന് ഞാൻ അഭിനവ് ബിന്ദ്രയോട് സംസാരിചിരുനു”നിന്നെക്കാൾ കൂടുതൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.
‘ഞാൻ വിജയിച്ചതിനേക്കാൾ കൂടുതൽ പരാജയപ്പെട്ടിട്ടുണ്ട്. പരാജയങ്ങളുടെ പടുകുഴിയിൽ ഞാൻ വീണിട്ടുണ്ട്. പക്ഷേ ഇന്ത്യൻ ക്രിക്കറ്റിനെ ഞാൻ എന്റെ ഹൃദയത്തോട് ചേർത്തു പച്ചകുത്തിയിട്ടുണ്ട്. നാളെയെങ്കിലും അവർക്ക് എന്റെ സേവനം ആവശ്യമാണെങ്കിൽ, ഞാൻ തയ്യാറാണ്, എന്റെ 100 ശതമാനവും നൽകും. അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ഭാഗം ആണെങ്കിൽ പോലും വൈറ്റ് ബോള് ഫോർമാറ്റിൽ താരം ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമല്ല.