2024ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനലിന് മുമ്പ് ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നോട് പറഞ്ഞ വാക്കുകൾ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ വെളിപ്പെടുത്തി. ടൂർണമെൻ്റിലുടനീളം സാംസൺ ഇന്ത്യക്കായി ബെഞ്ചിൽ തന്നെ ഇരിക്കുക ആയിരുന്നു. എന്നാൽ ഫൈനൽ മത്സരത്തിൽ താൻ കളിക്കേണ്ടത് ആയിരുന്നു എന്നും അവസാന നിമിഷം ഒഴിവാക്കുക ആയിരുന്നു എന്നും താരം പറഞ്ഞിരിക്കുകയാണ്.
ഒടുവിൽ, ഫൈനലിൽ ഏഴ് റൺസിന് വിജയിച്ച ഇന്ത്യ തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് ഉയർത്തി.
സഞ്ജു പറഞ്ഞത് ഇങ്ങനെ
“ഫൈനലിന് മുമ്പ് പരിശീലനം നടത്തുന്നതിനിടയിൽ, രോഹിത് എന്നെ വിളിച്ചു , എന്തുകൊണ്ടാണ് താൻ ആ തീരുമാനം എടുക്കുന്നതെന്ന് എന്നോട് വിശദീകരിക്കാൻ തുടങ്ങി. അവൻ ഇങ്ങനെ പറഞ്ഞു: ‘നിനക്ക് മനസ്സിലായി, കാണുമല്ലേ? അവൻ വളരെ സിമ്പിൾ ആയി കാര്യങ്ങൾ പറയാൻ തുടങ്ങി. ഞാൻ അവനോട് പറഞ്ഞു, ‘നമുക്ക് മത്സരം ജയിക്കാം, നിങ്ങൾ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അവൻ പറഞ്ഞു, ‘നിങ്ങൾ എന്നെ ശപിക്കുന്നുണ്ടെന്ന് എനിക്കറിയാം. നിങ്ങളുടെ മനസ്സിൽ എന്തോ ഉണ്ടെന്ന് എനിക്ക് തോന്നുന്നു.’ ശേഷം ഞങ്ങൾ ഒരു ചർച്ച നടത്തി.”
“ഒരു കളിക്കാരനെന്ന നിലയിൽ എനിക്ക് കളിക്കണം” എന്ന് ഞാൻ അവനോട് പറഞ്ഞു, എനിക്ക് ഫൈനൽ കളിക്കാൻ അവസരം ലഭിച്ചു, എന്നോട് തയ്യാറായി നിൽക്കാൻ പറഞ്ഞു, ഞാൻ തയ്യാറായിരുന്നു. എന്നിരുന്നാലും, ടോസിനുമുമ്പ് അവർ കഴിഞ്ഞ ഇലവനെ തന്നെ നിലനിർത്തുക ആയിരുന്നു. എനിക്ക് വിഷമം ഒന്നും ഇല്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും പന്തിൽ തന്നെ വിശ്വാസം അർപ്പിച്ച ഇന്ത്യൻ ടീം അദ്ദേഹവുമായി മുന്നോട്ട് പോയി. ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ലോകകപ്പ് ജയിച്ചത്.