കോഹ്ലി ഹിന്ദി പറഞ്ഞ് പറ്റിക്കാൻ നിനക്ക് എന്നെ മാത്രമേ കിട്ടിയൊള്ളോ, കോഹ്‌ലിയോട് പറഞ്ഞ് ഖവാജ; രണ്ടുപേരും ചേർന്ന് ആരാധകരെ ചിരിപ്പിച്ച വീഡിയോ പുറത്ത്; സംഭവിച്ചത് ഇങ്ങനെ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ സ്റ്റമ്പിന് പിന്നിൽ ഋഷഭ് പന്തിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന് നഷ്ടമായാലും, ടെസ്റ്റ് മത്സരത്തിൽ ഒരിക്കലും വിരസമായ ഒരു നിമിഷം ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ വിരാട് കോഹ്ലി ഉള്ളപ്പോൾ ആർക്കും അത്തരത്തിൽ ഒരു വിരസമായ നിമിഷം തോന്നില്ല എന്നുറപ്പാണ്.

അങ്ങനെ ഒരു സംഭവം ഇന്നലെയും ഉണ്ടായി..സ്‌കോർ 100/3 എന്ന നിലയിൽ ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സിന്റെ 29-ാം ഓവറിൽ ഉസ്മാൻ ഖവാജയും ട്രാവിസ് ഹെഡുമാണ് ക്രീസിൽ. അപ്പോഴാണ് സ്റ്റംപ് മൈക്ക് കോഹ്‌ലിയെ പിടിച്ചത്. അശ്വിന്റെ ഒരു പന്തിൽ ഖവാജ ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നത് . ഫസ്റ്റ് സ്ലിപ്പിൽ കോഹ്ലി അശ്വിനോട് ഇങ്ങനെ പറഞ്ഞു: “ആഷ്… യേ ബോൾ മാർ രഹ താ യേ (ആഷ്… അവൻ ആ പന്ത് അടിക്കാൻ പോകുകയായിരുന്നു)”.

കോഹ്ലി പറഞ്ഞതിന്റെ അർഥം തനിക്ക് മനസിലായി എന്നാണ് ഖവാജ ആ ബോളിന് ശേഷം കോഹ്‌ലിയോട് പറഞ്ഞത്.  ഖവാജയുടെ ജനനം പാകിസ്താനിലാണ് എന്ന് മനസിലാക്കിയ കോഹ്ലി തനിക്ക് പറ്റിയ അബദ്ധം ഓർത്ത് ചിരിക്കുക ആയിരുന്നു. ഖവാജയും അതിനൊപ്പം ചേർന്നതോടെ കമന്ററി പാനലും കോഹ്‌ലിക്കൊപ്പം ചേർന്നു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ