നീയൊക്കെ എന്നെ ടീമിൽ നിന്ന് ഒഴിവാകും അല്ലേടാ, ജയ് ഷാക്കും അജിത് അഗാർകർക്കും എതിരെ ഒളിയമ്പെയ്ത് ഇന്ത്യൻ താരം; നടത്തിയിരിക്കുന്നത് വമ്പൻ വെളിപ്പടുത്തൽ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ സെൻട്രൽ കോൺട്രാക്ട് വന്നപ്പോൾ തന്നെ ഒഴിവാക്കിയതിന് എതിരെ ശ്രേയസ് അയ്യർ ഒടുവിൽ മൗനം വെടിഞ്ഞു. സെക്രട്ടറിയും ചീഫ് സെലക്ടറുമായ ജയ് ഷായും അജിത് അഗാർക്കറുമാണ് ഈ കാര്യത്തിൽ തീരുമാനമെടുത്തത്. റിപ്പോർട്ടുകൾ പ്രകാരം അയ്യർ രഞ്ജി ട്രോഫി സെമി ഫൈനൽ കളിക്കാൻ വിസമ്മതിക്കുകയും പകരം മുംബൈയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ പ്രീ-സീസൺ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. അദ്ദേഹത്തെ ശിക്ഷിക്കാൻ ബിസിസിഐ തീരുമാനിക്കുകയും പുതിയ കരാർ നൽകുകയും ചെയ്തില്ല.

എന്നിരുന്നാലും, ആ സമയത്ത് നടുവ് വേദന കാരണം ബുദ്ധിമുട്ടിയ അയ്യർ ആ കാരണത്താലാണ് സെമിഫൈനൽ കളിക്കാതിരുന്നത്. രഞ്ജി ട്രോഫിയുടെ ഫൈനലിൽ കളത്തിൽ ഇറങ്ങിയ വലംകൈയ്യൻ ബാറ്റർ മുംബൈയെ മറ്റൊരു കിരീടത്തിലേക്ക് നയിക്കാൻ സഹായിച്ചു.

ശേഷം ഐപിഎൽ 2024-ൽ -കൊൽക്കത്തയെ അവരുടെ മൂന്നാം കിരീടത്തിലേക്ക് നയിച്ചു. ക്യാപ്റ്റനെന്ന നിലയിൽ അയ്യർ തിളങ്ങി, 17-ാം സീസണിൻ്റെ ഫൈനലിൽ കൊൽക്കത്ത സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപിച്ചു. ഇപ്പോഴിതാ വിഷയത്തിൽ ശ്രേയസ് പറയുന്നത് ഇങ്ങനെയാണ് “എനിക്ക് ഒരു മികച്ച ഏകദിന ലോകകപ്പ് ഉണ്ടായിരുന്നു. എൻ്റെ ശരീരത്തിൽ പ്രവർത്തിക്കാനും ചില മേഖലകളിൽ ശക്തി വർദ്ധിപ്പിക്കാനും ഒരു ഇടവേള എടുക്കാൻ ഞാൻ ആഗ്രഹിച്ചു.

“എന്നിരുന്നാലും, ആശയവിനിമയത്തിൻ്റെ അഭാവം കാരണം, ചില കാര്യങ്ങൾ എന്റെ വഴിക്ക് പോയില്ല. രഞ്ജി ട്രോഫിയും ഐപിഎല്ലും ഒരിക്കൽ ജയിച്ചുകഴിഞ്ഞാൽ അത് മുൻകാലങ്ങളിൽ സംഭവിച്ചതിന് ഉചിതമായ മറുപടിയായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചു. എന്തായാലും കാര്യങ്ങൾ എല്ലാം എന്റെ വഴിക്ക് തന്നെ പോയി. ഞങ്ങൾക്ക് ഭാവിയിലും ഒരുപാട് കിരീടങ്ങൾ നേടേണ്ടതായിട്ട് ഉണ്ട്.” താരം തന്റെ വാക്കുകൾ അവസാനിപ്പിച്ചു.

എന്തായാലും ലോകകപ്പിന് ശേഷം പുതിയ പരിശീലകനായി ഗംഭീർ എത്തിയാൽ അത് ശ്രേയസ് അയ്യർക്ക് ഇന്ത്യൻ ടീമിലേക്ക് ഒരു തിരിച്ചുവരവിനും കളം ഒരുക്കും.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ