ബോൾ ചെയ്യുന്നവർ അത്യാവശ്യം ബാറ്റ് കൂടി ചെയ്യണമെന്ന് നിങ്ങൾ പറയുന്നു, തിരിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ; അതാണ് ഇന്ത്യൻ ടീം നേരിടുന്ന കുഴപ്പം..തുറന്നടിച്ച് കുംബ്ലെ

പണ്ടൊരു സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അനുഭവിച്ചിരുന്ന ലോട്ടറി ആയിരുന്നു ബോള് കൂടി ചെയ്യാൻ പറ്റുന്ന ബാറ്റ്‌സ്മാന്മാരുടെ സാന്നിധ്യം ടീമിൽ ഉണ്ടായിരുന്നത്. സെവാഗും സച്ചിനും യുവിയും റെയ്‌നയും ഒകെ നമുക്ക് ഈ ആഡംബരം തന്നിട്ടുണ്ട്. ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും അവരെ പോലെ ഉള്ളവർ ഇല്ലാത്തത് തന്നെയാണ്.

എന്നിരുന്നാലും, ഒരു ടൂർണമെന്റ് വിജയിക്കുന്നതിന് ഇന്ന് നമുക്ക് ഇത്തരത്തിൽ ഉള്ള താരങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. 2011 ലോകകപ്പിൽ നമുക്ക് അത്തരത്തിൽ ഉള്ള ഭാഗ്യം കിട്ടിയിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞതുപോലെ മാറ്റങ്ങൾ അനിവാര്യമാണ്- അതായത് ബോള് കൂടി അത്യാവശ് ഘട്ടങ്ങളിൽ ചെയ്യാൻ പറ്റുന്ന ബോളറുമാർ വേണം നമുക്ക്.

മുൻ ഇന്ത്യൻ ക്യാപ്റ്റനും മുഖ്യ പരിശീലകനുമായ അനിൽ കുംബ്ലെ ചൂണ്ടികാണിക്കുന്നതും അത് തന്നെയാണ്. നിലവിലെ സജ്ജീകരണത്തിൽ, രണ്ട് ഓവർ ബൗൾ ചെയ്യാൻ വിളിക്കാവുന്ന ഒരു ബാറ്റർ പോലും ഇല്ല. കരിയറിന്റെ ആദ്യഘട്ടത്തിൽ രോഹിത് പന്തെറിയുമായിരുന്നു.

“…തീർച്ചയായും ചെയ്യേണ്ട ഒന്നായി ഞാൻ കാണുന്നത്, ബൗളർമാർ ബാറ്റ് ചെയ്യേണ്ടതിനെ കുറിച്ച് നമ്മൾ സ്ഥിരമായി സംസാരിക്കാറുണ്ട് പക്ഷേ, ഇന്ത്യൻ ക്രിക്കറ്റിൽ, ടീമിന്റെ സന്തുലിതാവസ്ഥയ്ക്ക് ബൗൾ ചെയ്യാനും ബാറ്റർമാർ ആവശ്യമാണെന്ന് ഞാൻ കരുതുന്നു,” കുംബ്ലെ ഇഎസ്‌പിഎൻ ക്രൈക്ഇൻഫോയോട് പറഞ്ഞു.”

“ഇംഗ്ലണ്ടിന്റെ പക്കലുള്ളത് അതാണ്. അവർക്ക് ധാരാളം ഓപ്ഷൻ ഉണ്ട്. ലിയാം ലിവിംഗ്സ്റ്റൺ മൊയിൻ അലി എന്നിവർ ആവശ്യമുള്ള സമയത്ത് നല്ല രീതിയിൽ പന്തെറിഞ്ഞു. അതിനാൽ നമുക്ക് അത് പോലെ വേണം.

ടി20 ലോകകപ്പ് തോൽവിക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾക്കിടയിൽ ചർച്ചയായത് ഇത്തരത്തിൽ ഉള്ള പാർട്ട്ടൈം ബോളറുമാരുടെ അഭാവവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ