ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെ ടോസ് ചെയ്യുന്നതിനിടെ ഉണ്ടായ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ടോസ് വിജയിച്ചശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് എന്ത് ചെയ്യണം എന്നറിയാതെ ഏകദേശം 13 സെക്കന്റ് നിന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
ടോസ് നേടിയാൽ എന്ത് ചെയ്യണം എന്ന് ഡ്രസിങ് റൂമിൽ വലിയ ചർച്ച ഉണ്ടായിരുന്നു എന്നാൽ താൻ മറന്നുപോയി എന്നുമാണ് ഇന്ത്യൻ നായകൻ പറഞ്ഞത്. ഏറെ നേരത്തെ കൺഫ്യൂഷനൊടുവിൽ ബോളിങ് തിരഞ്ഞെടുക്കുകയാണ് താൻ എന്നാണ് രോഹിത് പറഞ്ഞത്. എന്തായാലും തീരുമാനം തെറ്റിയില്ല, ഇന്ത്യൻ ബോളറുമാർ നല്ല രീതിയിൽ പന്തെറിഞ്ഞതോടെ മത്സരം സ്വന്തമാക്കാൻ ഇന്ത്യക്ക് ഒരുപാട് സമയം ഒന്നും എടുക്കേണ്ടതായി വന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.
ഈ വിഡിയോ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ലാപ്ടോപ്പിൽ ഈ വീഡിയോ കണ്ട ദ്രാവിഡും സഹപരിശീലകരും എന്ത് പറ്റിയെന്ന മട്ടിൽ ചിരിക്കുക ആയിരുന്നു. ഇത്തരത്തിൽ ഒരു കൺഫ്യൂഷൻ അധികം ഒന്നും ഇപ്പോൾ കാണാത്തത് കൊണ്ടാകും നിമിഷങ്ങൾക്കുളിൽ ഇത് വൈറലായത്.